Tuesday, September 15, 2020

കൽ ക്യാ ഹോഗാ.

ഏതാണ്ട്  250 വർഷം  മുൻപുള്ള  ഒരു  കഥ  ആണിത്, മനുഷ്യർ  പട്ടിണിയും, രോഗവും  മൂലം  നട്ടം  തിരിഞ്ഞുകൊണ്ടിരുന്ന  സമയം,  തെക്കേ  ആഫ്രിക്കയുടെ  ഒരു  ചെറിയ  ഗ്രാമത്തിൽ  ആണിത്  നടക്കുന്നത്, അവിടെ  മനുഷ്യർ  ഒന്നിന്  പുറകെ  ഒന്നായി  മരിച്ചു  വീണു  കൊണ്ടിരുന്ന  കാലം, ഒരു  മരുന്നുമില്ല, ഭക്ഷണം  പോലും  ഇല്ലാത്ത  അവസ്ഥ, മനുഷ്യർ  മനുഷ്യരെ  മരിക്കാൻ  വേണ്ടി  കാട്ടിൽ  ഉപേക്ഷിച്ചിരുന്ന  കാലം, എന്താണ്  അസുഹം  എന്ന്  ആർക്കും  അറിയില്ല, മനുഷ്യർ  ഏതോ  വ്യാധി  പിടിപെട്ടു  കുഴഞ്ഞു  വീണു  മരിക്കുന്നു, അങ്ങിനെ  ഇരിക്കെ  അവിടെ  ദൈവത്തെ  പോലെ  ഒരു  ചെറുപ്പക്കാരൻ  ആ  ഗ്രാമത്തിൽ  എവിടെ നിന്നോ  എത്തി, അദ്ദേഹം  അവിടുത്തെ  ജനങ്ങളുമായി  പെട്ടന്ന്  സ്നേഹത്തിലായി, അദ്ദേഹം  എന്ത്  പറഞ്ഞാലും  ജനങ്ങൾ  അനുസരിച്ചു വന്നിരുന്നു, ഒരു  ദിവസം  അവർ  കൂട്ടമായി  വന്നു  അദ്ദേഹത്തോട്  രോഗത്തെപ്പറ്റിയും , മരണത്തെ  പറ്റിയും  സംസാരിച്ചു, ആ  അജ്ഞാതൻ  അവരോടു  പറഞ്ഞു, നിങ്ങൾ  ഞാൻ  പറയുന്നത്  എല്ലാം  അനുസരിക്കുന്നല്ലോ, അതുപോലെ  ഇനിയും  ഞാൻ  പറയുന്നതു അനുസരിക്കും  എന്ന്  ഞാൻ  വിശ്വസിക്കുന്നു, അവർ  ഒരു ഒന്നാകെ  അതു  സമ്മതിച്ചു, അദ്ദേഹം  അവരോട്  പറഞ്ഞു  നിങ്ങളുടെ  രോഗവും, പട്ടിണിയും  മാറുവാൻ  ഇനി  ഒറ്റ  മാർഗ്ഗമേയുള്ളു, നിങ്ങൾ  രണ്ടു  കൈയും  മുകളിലോട്ട്  ഉയർത്തി  ഞാൻ  പറയുന്നത്  ഏറ്റു  ചൊല്ലുക, "അദ്ദേഹം ഇങ്ങനെ  ഉറക്കെ മുകളിലോട്ട്  നോക്കി  പറഞ്ഞു,, നാഥാ  അങ്ങയുടെ  മക്കളെ  അങ്ങ്  കാണുന്നുവല്ലോ, ഈ  മക്കൾക്കു  ഭക്ഷണമില്ല, രോഗത്താൽ  ഇവർ മരിച്ചും  പോകുന്നു, അങ്ങ്  ഇവരുടെ  പിതാവ്  ആകയാൽ  ഇവർക്കു  ഭക്ഷണം  കൊടുക്കുവാനും, രോഗങ്ങളിൽ  നിന്നും  സൗഹ്യം  കൊടുക്കേണ്ടതുമാണല്ലോ, അപ്രകാരം  ഉള്ള  വ്യവസ്ഥ  പ്രകാരം അങ്ങ്  ഇപ്പോൾ  തന്നെ  ഇവരെ  സുഹമാക്കുകയും, ഇവരുടെ  ദാരിദ്ര്യത്തിൽ  നിന്റെ നിന്റെ നിന്നും  ഇവർക്കു  മോചനം  കൊടുക്കുകയും  ചെയ്യണമേ, ഇങ്ങനെ  അദ്ദേഹം  പ്രാർഥന  ഒക്കെ  കഴിഞ്ഞപ്പോൾ  തന്നെ  അവിടെ  രോഗികൾ  ആയവരൊക്കെ  സുഹമാകുവാൻ  തുടങ്ങുകയും  ആ  ഗ്രാമത്തിൽ  ശാന്തിയും  സമാധാനവും  ഉണ്ടാകുകയും  ചെയ്തു, എന്നാൽ  ഇവർക്കു  വേണ്ടി  വന്ന  ആ  മനുഷ്യനെ  പിന്നീട്  ആരും  കണ്ടിട്ടില്ല, എന്നാലും  അദേഹത്തിന്റെ  ഓർമക്കായി  അവർ  എല്ലാ  വർഷവും  ആഹോഷങ്ങൾ  നടത്തിവരുന്നു.  

No comments:

Post a Comment