Monday, September 28, 2020
Sunday, September 27, 2020
ഈയലുകൾ . adf. ly
നമ്മൾ ചില കാലങ്ങളിൽ കാണുന്നതും എന്നാൽ അതിന്റ അർഥം മനസിലാക്കാതെ പോകുന്നതും ആയ ചില പാവം ഈയലുകൾ ഉണ്ട്, മിക്കവാറും ഇത് വിരുന്ന് വരുന്നത് സന്ധ്യയോടുകൂടി ആയിരിക്കും, ഈ പാവങ്ങൾ ചില മുന്നറിയിപ്പ് തരുകയും മറ്റു ചില ജീവികൾക്ക് ഭക്ഷണം ആയി തീരുകയും ചെയ്യുന്നു, ഒരു രീതിയിൽ പറഞ്ഞാൽ ഒരു തരം ബലി തന്നെ, നമ്മുടെ നാട്ടിൽ മത്തി വാലൻ എന്നൊരു തരം പക്ഷിയുണ്ട്, അവക്കു ചില ദിവസങ്ങളിൽ വൈകിയാലും ഭക്ഷണം കിട്ടാറില്ല, അവയ്ക്കു വേണ്ടി ദൈവം അയക്കുന്ന ഒരു തരം ശലഭങ്ങൾ ആണ് ഈ ഈയലുകൾ, കുറച്ചു പാവം ഉറുമ്പുകൾക്കും ഭക്ഷണം ആയി സ്വയം ബലിയാകുന്നു, ആകെയുള്ള അവരുടെ ഈ ഭൂമിയിലെ ജീവിതം വെറും അര മണിക്കൂർ മാത്രമാണ്, എങ്കിലും ഉള്ള സമയം അത് സന്തോഷത്തോടെ നമ്മുടെ ഇടയിൽ ജീവിച്ചു മരിക്കുന്നു, ഈ മഹത്തായ ത്യാഗം മനുഷ്യർ മനസിലാക്കുന്നില്ല, അഥവാ മനസിലാക്കിയാലും അതിന്റ അഗാധമായ അർദ്ധത്തിലേക്കു പോകാറില്ല, മനുഷ്യർ എപ്പോളും അങ്ങിനെ ആണ്, അവനു അവന്റെ കാര്യം മാത്രം, ദൈവം ഓരോ അടയാളങ്ങൾ തരുമ്പോൾ നാം തള്ളിക്കളയരുത്, നീ ഒന്നോർക്കുക നിന്റെ മുൻപിൽ ഈയലുകളായി ഈ വന്ന പാവങ്ങൾ ഒരു കാലത്തു നമ്മുടെ എല്ലാമായിരുന്നവർ ആയിരുന്നു എന്ന്, ഒന്നോർക്കുക ഇതൊരു വിശ്വാസം ആണ് ചില രാജ്യങ്ങളിലെ, എന്തായാലും ഇതിനെ ചവിട്ടി തൂത്തു കളയരുത്, കാരണം അവർ നമ്മളോട് ഒരു ഉപദ്രവവും ചെയ്തിട്ടില്ല, പാവങ്ങൾ പോകട്ടെ ഈ അനന്തമായ ഏതോ ലോകത്തിലേക്ക്.
Friday, September 25, 2020
കാലൻ കോഴി. Adf. ly
ഈ പേരിൽ ഭയാനകമായ ഒരു പക്ഷി ഉണ്ട്, ഏതാണ്ട് വലിയ പരുന്തിനെ പോലെ ഇരിക്കും, ചില സ്ഥലങ്ങളിൽ ഇതിന് നെടുവിലിയൻ എന്നും പറയും, ചില യാമങ്ങളിൽ അത് നമ്മുടെ വീടിന്റെ അടുത്തുള്ള ഏറ്റവും ഉയരം കൂടിയ മരത്തിൽ ഇരുന്നു ആൾക്കാരെ നോട്ടമിട്ടു ഒന്ന് ഉറച്ചു കൂവിയാൽ മതി, ആ കരച്ചിൽ കേട്ട ഏതെങ്കിലും വീട്ടിലെ ഇവൻ നോട്ടമിട്ട ഒരാൾ കാണും, അവൻ ഏതെങ്കിലും അപമൃത്യു വന്നു മരിച്ചു പോകുന്നതായി കാണാം, ചില നാളുകാരെ അവൻ നോട്ടമിടും, അവരെയും കൊണ്ടേ പോകത്തുള്ളൂ, ചില നാലുകാർ ഇതിന്റെ വരവ് നേരത്തെ മനസിലാക്കുന്നു, മകം ഇതിൽ പ്രധാന നാളാണ്, ഇവർ പ്രേതങ്ങളെ കാണാറുണ്ട്, അവരുമായി ചിലർ സംസാരിക്കാറുണ്ട്, മകം നക്ഷത്രത്തിൽ പിറന്ന പുരുക്ഷൻ മാത്രമേ ഇവരെ കാണുകയുള്ളു, ഇവർ പറയുന്ന ചില കാര്യങ്ങൾ പിന്നീട് സംഭവിക്കുന്നതായി കണ്ടിട്ടുണ്ട്, നോക്കുക ചില ശരീര ബുദ്ധിമുട്ട് ഈ പക്ഷി മൂലം ചില സ്ത്രീകൾ അനുഭവിക്കുന്നു, ഓർക്കുക ചില കാര്യങ്ങൾ ചിലർക്കും ചില പറവകൾക്കും മൃഗങ്ങൾക്കും അറിയാം, അവർ നമ്മളെ നിരന്തരം ശ്രദ്ധിക്കുന്നുണ്ട് എന്നറിയുക.
Wednesday, September 23, 2020
പ്രഭാതം. ചില പ്രഭാതങ്ങൾ ഉണ്ട്, മഞ്ഞു ഇങ്ങനെ തുള്ളി തുള്ളി ആയി വീണു കൊണ്ടിരിക്കും, നമ്മൾ ഒറ്റക്കാവുമ്പോൾ പ്രഭാതത്തിനു നമ്മളോട് ഒരു പാട് കാര്യങ്ങൾ പറയാനുണ്ടാകും, ആ മഞ്ഞു തുള്ളികൾ നമ്മുടെ ചെവിയിൽ മന്ത്രിക്കുന്നത് നമുക്ക് കേൾക്കാം, പ്രേത്യേകിച്ചു നമ്മൾ തനിച്ചാവുമ്പോൾ, ഒരു പ്രണയത്തിന്റെ ഗന്ധം കാണും ആ മഞ്ഞു തുള്ളികൾക്കു, എത്ര നേരം വേണമെങ്കിലും നമുക്ക് സംസാരിക്കാം, ആ മഞ്ഞു നമ്മളെ അങ്ങിനെ പൊതിഞ്ഞു കെട്ടിപിടിച്ചു നമുക്ക് ചൂട് തരും, ഓർമകളിൽ പല കാര്യങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നു, പ്രഭാതം എപ്പോളും ഒരു ലഹരിയാണ്, ഒറ്റപെട്ടവർക്കു, തന്റെ പ്രിയപ്പെട്ടവർ അടുത്തില്ല എങ്കിലും ഈ മഞ്ഞു പൊതിഞ്ഞ പ്രഭാതം നമ്മളെ സുന്ദര ലോകത്തിലൂടെ കൊണ്ടുപോകും, സന്തോഷവും സമാധാനവും നമുക്ക് തരുന്ന ഈ പ്രഭാതങ്ങൾ നമ്മുടെ ഒക്കെ ജീവിതമാണ്, pranayamaanu, വിരഹമാണ്, എല്ലാമാണ്.
ലഹരി. തകുരുന്ന ഒരു തലമുറ, കണ്ണുനീർ കുടിക്കുന്ന മാതാപിതാക്കൾ, ഇതൊക്ക ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു, മദ്യത്തിന്റെയും, മയക്കു മരുന്നിന്റെയും തേർവാഴ്ചയിൽ പല കുടുംബങ്ങളും തകർന്നു തരിപ്പണം ആയിരിക്കുന്നു, ഓരോ മക്കളും ആണ് പെണ്ണ് വേർതിരിവില്ലാതെ ലഹരിക്ക് അടിമപ്പെട്ടു സുബോധം ഇല്ലാതെ ജീവിക്കുന്നു, ഏതാണ് ദിവസം ഏതാണ് മാസം എന്നു പോലും അറിയാതെ ഏതോ ലോകത്തിൽ ജീവിക്കുന്നവർ, തകർച്ചയുടെ പടുകുഴിയിൽ അകപെട്ടവർ, ഇതിൽ നിന്നും മോചനം ആഗഹിക്കാത്തവർ, ഇവിടെ യുവത്വം ഏതു ക്രൂരതയും ചെയ്തു പണം ഉണ്ടാക്കുന്നു ലഹരിക്ക് വേണ്ടി അമ്മയെയും അച്ഛനെയും വരെ കൊല്ലുവാൻ വരെ ഇങ്ങനെ ഉള്ളവർ മടിക്കാതെ പോകുന്നു, ഒന്നോർക്കുക ഇങ്ങനെ സമൂഹത്തിൽ ഒറ്റപെട്ടു ലഹരിക്ക് അടിമപെട്ടവരെ രക്ഷിക്കുവാൻ സമൂഹത്തിന് ഉത്തരവാദിത്തം ഉണ്ട് അത് നാം കാണാതെ പോകരുത്, അവരും നമ്മുടെ മക്കളാണ് അല്ലെങ്കിൽ സഹോദരീസഹോദരൻമാരാണ്, രക്ഷിച്ചേ പറ്റു, ഭരണകൂടത്തിന്റെ സഹായം ഇതിന് ആവശ്യമാണ്, എല്ലാവരും ഒത്തു പിടിച്ചാൽ ഈ മഹാവിപത്തിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാം, അവരെ സമൂഹത്തിന് വേണ്ടപെട്ടവരായി ഉയർത്തി കൊണ്ടു വരാം.
Tuesday, September 22, 2020
എൻജിയും ഓജിയും. നമുക്കൊക്കെ മനസിലാകാത്ത ചില തത്വങ്ങൾ ഉണ്ട്, അതു നമ്മൾ പറഞ്ഞ ആൾ പ്രായമുള്ളതായതു കൊണ്ട് അതൊക്ക പഴയകാലത്തെ കാര്യം എന്നു പറഞ്ഞു തള്ളിക്കളയരുത്, പ്രായമായവർക്ക് ചിലർക്കു വിദ്യാഭ്യാസം കുറവാരിക്കും, എന്നാലും പുതിയ ഈ ന്യൂ ജനറേഷൻ കുട്ടികളെകായിലും ഒരു പടി കൂടുതൽ ലോക പരിചയം കാണും, അത് നമ്മൾ മറക്കരുത്, ചിലർ പറയും ഇത് പഴയ കാലമൊന്നുമല്ല ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ എന്നു, ചില ന്യൂ ജനറേഷൻ പിള്ളേര് പറയും കാർന്നോരു കിട്ടുന്നതും തിന്നോണ്ട് മിണ്ടാതിരുന്നോളാൻ, ഇവർ ആരായിരുന്നു എങ്കിലും ഒന്നോർക്കുക, പുച്ഛിക്കരുത് ഈ പാവങ്ങളെ എന്നു , പ്രായം അറിവിന്റെ ലക്ഷണം ആണെന്ന് ശാസ്ത്രം പറയുന്നു, എന്നാൽ ചില പുതിയ തലമുറയിൽ പെട്ട കുട്ടികൾ വീട്ടിലുള്ള മുതിർന്നവരുടെ കാൽ തൊട്ട് വന്ദിച്ചിട്ടു ജോലിക്കും ഇന്റർവ്യൂവിനും പോന്നതും കാണാം, അങ്ങിനെ ചെയ്യുന്നത് ആ കുട്ടികൾക്ക് വിവരം ഇല്ലാഞ്ഞിട്ടല്ല, മറിച്ചു അവർ എല്ലാ കാര്യത്തിലും വിജയിക്കും എന്നുള്ള ഒരു ഉറപ്പാണ് അവിടെ നാം കാണുന്നത്, ഇത് പോലെ അനുസരണക്കേടും തറുതല പറയുന്ന മക്കൾ ഉള്ളിടത്തു നമ്മൾ തകർച്ചയും കാണുന്നുണ്ട്, പുതിയ തലമുറയിൽ പെട്ടവർ ഒന്നോർക്കുക പഴമക്കാരുടെ വിയർപ്പും അധ്വാനവും ആണ് ഇന്നവർ എന്തെങ്കിലും ആയിട്ടുണ്ടങ്കിൽ അതു.
Monday, September 21, 2020
അമ്മക്കിളി.
ഒന്നോർക്കുക നമ്മുടെ സമൂഹത്തിൽ തന്നെ ഉള്ള ഒരമ്മയുടെ സ്നേഹത്തെ, തന്റെ രോഗികളായ മക്കൾക്കുവേണ്ടി സ്വന്തം അവയവങ്ങൾ വില്പനക്കുവച്ച ഒരു സ്നേഹത്തിന്റെ കഥ, ഒരു ത്യാഗത്തിന്റെ കഥ, അപൂർവങ്ങളിൽ അപൂർവമായ ഒരു ത്യാഗത്തിന്റെ കഥ, ഇതാണ് അമ്മയുടെ സ്നേഹം എന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ തോന്നുന്ന സ്നേഹം കണ്ണിൽ കൂടി കണ്ണുനീർ ധാരയായി ഒഴുകിപോകും ഈ കഥ കേട്ടാൽ ഈ അമ്മയെയും മക്കളെയും കണ്ടാൽ, അക്ഷരം മിണ്ടാൻ പറ്റാതെ ജനങ്ങൾ സ്തംഭിച്ചു പോയ നിമിഷം, കേട്ടവർ കേട്ടവർ ഈ അമ്മയെ കാണാൻ ഓടിക്കൂടുന്ന ഒരു അവസ്ഥ, മണിമാളികകളിൽ വാഴുന്നവർ കണ്ടിരിക്കേണ്ട അവസ്ഥ, ഒന്നോർക്കുക ഇവരും ദൈവത്തിന്റെ മക്കളാണെന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്, രോഗികളായ സ്വന്തം മക്കളെ തന്റെ മാറോടു ചേർത്ത് മഴയത്തു കേവലം ഒരു പ്ലാസ്റ്റിക് ഷീറ്റിന്റ കീഴിൽ കഴിയേയേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടല്ലോ, അത് അനുഭവിക്കുന്നവർക്കെ അറിയൂ, ആ അമ്മയുടേയുഉം മക്കളുടെയും അവസ്ഥ, തന്റെ ഹൃദയവും ശ്വാസകോശവും അതുപോലെ എന്തൊക്ക മനുഷ്യ ശരീരത്തിൽ ഉപയോഗിക്കാൻ പറ്റുമോ അതെല്ലാം ഈ അമ്മ മക്കൾക്കു വേണ്ടി വില്കുവാനായി പരസ്യം നൽകി കാത്തിരിക്കുന്നു, താൻ മരിച്ചാലും വേണ്ടില്ല തന്റെ മക്കൾ ജീവിച്ചിരിക്കണം, അവർക്ക് ഒരു നല്ല കിടപ്പാടം വേണം അവർക്ക് ഏറ്റവും നല്ല ചികിത്സാ വേണം, ഇതൊക്കെ ഏതൊരു അമ്മയെയും പോലെ ഈ അമ്മയും ചിന്തിച്ചു പോയി, ആ അമ്മയുടെ കണ്ണുനീർ ഒരു പക്ഷെ സമൂഹം മുഴുവൻ ചാമ്പലാക്കിയേയ്ക്കാം, അത്രയും വേദന ആ അമ്മ അനുഭവിക്കുന്നു, പരിഭവം ഇല്ല , പരാതി ഇല്ല ഒള്ളത് ഒത്തിരി സ്നേഹവും കരുതലും മാത്രം, നമുക്കും ഈ അമ്മയ്ക്കും മക്കൾക്കും വേണ്ടി പ്രാർഥിക്കാം, ദൈവം നല്ലത് വരുത്തട്ടെ എന്ന് ആശംസിക്കാം.
Sunday, September 20, 2020
അക്കൽദാമ.
ചോരത്തുള്ളികൾ വീണ അക്കൽദാമകൾ, പാപം ചെയ്തു ദൈവതേജസ് നഷ്ട്ടപെട്ടവർ, പാപത്തിന്റെ പടുകുഴിയിൽ പെട്ടു ജീവിതം തകർന്നെന്ന് തോന്നുന്നവർ, കാലം എനിക്ക് ഒന്നിനും മാപ്പ് തരില്ല എന്ന് വിചാരിച്ചു ജീവിക്കുന്നവർ, വീണ്ടും വീണ്ടും പാപത്തിന്റ അഗാധഗർത്തത്തിൽ ചെന്ന് വീഴുന്നവർ, സകല ദുർസ്വഭാവങ്ങളും ഇന്ന് കൊണ്ടു നിർത്തുവാണ് എന്നു പറയുമ്പോൾ തന്നെ തന്നെ കൊണ്ട് അതിനാവില്ല എന്ന് പറഞ്ഞു വീണ്ടും പാപത്തിൽ വീഴുന്നവർ ഒന്നോർക്കുക, നിന്റെ പാപം രക്തത്തേയ്ക്കായിലും ചുമപ്പായാലും, എന്നെ കൊണ്ട് ഒന്നും പറ്റത്തില്ല എന്നോർക്കുമ്പോളും, ഞാൻ തകർന്നു എന്നു കരുതി എല്ലാത്തിലും നിന്നും മാറിനിന്നു ഒറ്റപെടലിന്റ ഏകാന്തതയിലേക്കു വീണ്ടും മാറിപ്പോകുന്നു, നിന്റെ അവസ്ഥ എന്തുമാകട്ടേ ഒന്നോർക്കുക നിന്നെ രക്ഷിക്കാൻ കരുത്തുള്ള ഒരു കരം നിന്റെ നേരെ നീട്ടുന്ന ഒരു ദൈവം ഉണ്ടന്നോർക്കുക, കരയണ്ട പരിഭവിക്കണ്ട നിന്റെ സകല പാപങ്ങളും ഒറ്റപെടിലും എല്ലാം ആ കരുണാമയനായ ദൈവത്തിന്റെ കൈകളിൽ നീ സമർപ്പിച്ചാൽ അവിടെ തുടങ്ങും നിന്റെ രക്ഷയുടെ പരിവർത്തനത്തിന്റ നാളുകൾ , നിന്നെ വിളിച്ചു അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കാത്ത സ്നേഹവാനായ ദൈവം, ഒന്നോർക്കുക, നിന്റെ പാപം എത്രയോ കഠിനം ആയിരുന്നു എങ്കിലും രക്ഷയില്ല എന്ന് തോന്നി പോയിട്ടും, ആരും എന്നെ സഹായിക്കില്ല എന്ന് വിചാരിക്കുമ്പോളും , നിന്റെ വിളി കേൾക്കാൻ കാത്തിരിക്കുന്ന ഒരു ദൈവം ഉണ്ടന്നോർക്കുക, എല്ലാം സമർപ്പിക്കുക പ്രാർഥിക്കുക നീ രക്ഷപെടും, ഇനി പാപം ചെയ്യാതെ ജീവിക്കുക, സന്തോഷവും സമാധാനവും നാഥൻ നിനക്ക് തരട്ടെ.
കാർമേഘം.
ഓരോ മഴക്കാലവും വരുമ്പോൾ ചങ്ക് പൊട്ടി കരയുന്ന കുറെ ജന്മങ്ങൾ ഉണ്ട്, അവർക്ക് എല്ലാ മഴയെയും ഭയമാണ്, ജോലിയും കൂലിയും ഇല്ലാതെ പ്ലാസ്റ്റിക് പടുതയ്ക്കുള്ളിൽ ദിവസങ്ങൾ തള്ളി നീക്കുന്നവർ, അവർക്ക് ഉറങ്ങാൻ കഴിയില്ല, കടലെടുക്കുമോ, അണകെട്ട് പൊട്ടുമോ എന്നൊക്കെ ഉള്ള ഒരു ഭയമാണവർക്, മണിമന്ദിരങ്ങളിൽ കഴിയുന്നവർക്ക് ഈ പാവങ്ങളുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അറിയണ്ടല്ലോ, അല്ലെങ്കിൽ അറിഞ്ഞു എന്ന് നടിക്കുക പോലും ഇല്ലല്ലോ, ഒന്നോർക്കുക നമ്മുടെ ജീവൻ പോലെയുള്ള ഒരു പറ്റം മനുഷ്യരാണ് അവിടെ ഇങ്ങനെ ബുദ്ധിമുട്ടുന്നത് എന്ന്, ചില നല്ല സമരയാകാർ വന്നു കണ്ടു പോകുന്നു, ആ കാഴ്ച്ച പോലും അവർക്ക് ഒരാശ്വാസം ആണ് എന്നോർക്കുക, നമ്മൾ തിന്ന് കുടിച്ചു അറമാടിക്കുമ്പോൾ ഒന്നോർക്കുക , ഒരിക്കൽ അവരുടെ പ്രാർഥനയും യാചനയും ദൈവം കേൾക്കുമെന്ന്, അന്ന് നിങ്ങളുടെ നേരെ ദൈവം കണ്ണടച്ചില്ലഗിൽ ഭാഗ്യം എന്നു കരുതുക.
Saturday, September 19, 2020
വ്യാഴവട്ടങ്ങൾ.
ചിലന്തികൾ വലകൾ ഉണ്ടാക്കി കാത്തിരിക്കുന്നു, ഒരിക്കലും കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷയുടെ വലകൾ കെട്ടി അവർ കാത്തിരിക്കുന്നു, മനുഷ്യർ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരത്തിൽ വ്യാഴവട്ടങ്ങൾ തന്നെ കാത്തിരിക്കുന്നു, ഇന്ന് ശരിയാകും നാളെ ശരിയാകുമെന്നുള്ള കാത്തിരിപ്പിന്റെ വ്യാഴവട്ടങ്ങൾ, പ്രണയസാഫല്യത്തിനായി കാത്തിരിക്കുന്ന വ്യാഴ വട്ടങ്ങൾ, അവസാനം പ്രതീക്ഷകൾ എല്ലാം തകർന്നടിയുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം ഉണ്ടല്ലോ അതു പറഞ്ഞറിയിക്കാൻ പറ്റത്തില്ല, ചങ്ക് തകരും, ഹൃദയം പൊട്ടും, നടക്കുകേല എന്നറിഞ്ഞിട്ടും പ്രണയിനിയെ കാത്തിരിക്കുന്ന സ്നേഹമുള്ള കാമുകൻ, കിട്ടില്ലന്നറിഞ്ഞിട്ടും പ്രതിക്ഷ കൈവിടാതെ വ്യാഴവട്ടങ്ങൾ കാത്തിരിക്കുന്ന സ്നേഹവതിയായ പ്രണയിനി അവസാനം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മണിമാളിക കൊടുംങ്കാറ്റിൽ തകർന്നടിയുമ്പോൾ ഒന്ന് പൊട്ടി കരയാൻ പോലും പറ്റാതെ പ്രതിക്ഷ കൈവിടാതെ വീണ്ടും ആർക്കോ വേണ്ടി കാത്തിരിക്കുന്നു, നമ്മുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും നടക്കാത്ത സ്വപ്നങ്ങൾ ആണന്നറിയുബോൾ ജീവിതം പല വ്യാഴവട്ടങ്ങൾ പിന്നിട്ടിരിക്കും, ഒന്ന് തിരിഞ്ഞു നോക്കിയാൽ നമുക്ക് മനസിലാകും നമ്മൾ ആരെ കാത്തിരുന്നു, അര്കുവേണ്ടി ഈ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി, ഉത്തരമില്ല, കാരണം അപ്പോഴത്തെക്കും വ്യാഴ വട്ടങ്ങൾ പലതും കഴിഞ്ഞിരിക്കും, പിന്നെ വിവരംകൈയോടെ നമ്മൾ ഏതോ അഗാധ ഗർത്തത്തിൽ നാം നിപതിക്കുന്നു, ഇതാണ് സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും പ്രേമത്തിന്റെയും തകർച്ചയുടെ ജീവിതം, പല വ്യാഴവട്ടങ്ങൾ പ്രേമം കൊണ്ട് നാം വരച്ച ചിത്രത്തിൽ കരിമഷി പടരാതിരിക്കട്ടെ ഓരോ ജീവിതത്തിലും, കാത്തിരിക്കുക അവൾ വരും, പ്രതിക്ഷ കൈവിടാതെ നീ കാത്തിരിക്കുക , നിന്റെ പ്രണയ കാമുകൻ വരും, വ്യാഴവട്ടങ്ങൾ നമുക്കും കാത്തിരിക്കാം ഇവരുടെ പ്രണയം പൂവണിയാൻ.
നഷ്ടപെടുന്ന പറുദീസകൾ. Adf. ly
ദൈവത്തിന് മനുഷ്യരോട് സ്നേഹം ഉള്ളത് കൊണ്ടാണ് സൃഷ്ടിയുടെ ആരംഭഘട്ടത്തിൽ തന്നെ ആദത്തിനെ മയക്കി കിടത്തിയിട്ടു അവനു തുണയാകേണ്ടവളെ സൃഷ്ടിച്ചത്, കാരണം ദൈവത്തിന്റെ സ്നേഹം മൂലം ആദത്തിന് ഒട്ടും നോവാതെ ആണ് ഹൗയ്ക്കുവേണ്ടി ആദത്തിന്റെ വാരിയെല്ല് എടുത്തത്, അങ്ങിനെ ലോക ചരിത്രത്തിലെ ആദ്യത്തെ അനസ്തേഷ്യ ഉണ്ടായി. ദൈവം ഓരോന്നും സൃഷ്ടിക്കുമ്പോൾ അതു അത്രയും പൂര്ണതയോടു കൂടിയേ സൃഷ്ടിക്കു, നമ്മൾ ഒന്നോർക്കുക , അന്ന് ജാതിയില്ല, മതമില്ല, മനുഷ്യർ പരസ്പരം കലഹിച്ചിരുന്നില്ല, ഒരു പാപങ്ങളും ഇല്ലാതെ ആദവും ഹൗവായും സന്തോഷമായി കഴിയുമ്പോൾ അവിടെ സാത്താൻ എത്തുന്നു, ഹൗവായേ പല വാഗ്ദാനങ്ങളും, ഹൗവായേ കൊണ്ട് പ്രലോഭിപ്പിച്ചു തീറ്റുന്നു, അവിടെയാണ് ആദ്യത്തെ പാപം ഉടലെടുക്കുന്നത്, ആദത്തിനെയും ദൈവം വിലക്കിയ ആ കായ് തീറ്റി, രണ്ടുപേരും പാപം ചെയ്യുന്നു, അങ്ങിനെ ദൈവ കല്പന ലംഖിച്ച അവരെ ദൈവത്തിന്റെ മാലാഖമാർ പറുദീസയിൽ നിന്നും പുറത്താക്കുന്നു, ഈ പാപങ്ങൾ മൂലം തലമുറയിലേക്കു അതു കടന്നു വന്നു ഇപ്പോളും നമ്മൾ പാപികളായി ജീവിക്കുന്നു, രക്ഷയുടെയും രക്ഷകന്റെയും സ്നേഹം ഇവർ മനസിലാക്കുന്നില്ല, സാത്താൻ പല രൂപത്തിൽ പല ഭാവത്തിൽ ജനങ്ങളെ കൊണ്ട് പലവിധ പാപങ്ങൾ ചെയ്യിച്ചു പൊട്ടി ചിരിക്കുന്നു, ഒന്നോർക്കുക നിന്റെ രക്ഷ ആകാശവും ഭൂമിയും സൃഷ്ടിച്ചു ദൈവത്തിൽ മാത്രം.
Friday, September 18, 2020
രക്ഷയുടെ പ്രഭാതങ്ങൾ.
അമ്പല മണികളും പള്ളിമണികളും തക്ബീർ ധ്വനികളും കേട്ടുണരുന്ന ഓരോ പ്രഭാതത്തിനും എന്തൊരു ഭംഗിയാണ്, എല്ലാ ആചാരങ്ങളിലും ഒരു ദൈവികത നമുക്ക് കാണാൻ പറ്റും, ജാതിയും മതവും ഇവിടെ ഒന്നിച്ചു തന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, നടക്കാത്ത കാര്യത്തിന് അപേക്ഷയും പ്രാർഥനയും , നടന്ന കാര്യത്തിന് നന്ദി പ്രകാശനവും, എല്ലാം കൊണ്ടും നമ്മുടെ ഓരോ പുലരികളും എത്ര ധന്യമായിരുന്നു, അവിടെക്കിതാ കടന്നു വരുന്നു ഒരു വില്ലനെ പോലെ കൊറോണ വൈറസ് എന്ന വില്ലൻ, മനുഷ്യ കുലം മുഴുവൻ ആയുസ്സിന് വേണ്ടി അവരവരുടെ ദൈവത്തെ രാവും പകലും വിളിച്ചപേക്ഷിക്കുന്നു, എന്നാലും ദൈവം വിളികേൾകാതെ മുഖം തിരിഞ്ഞു നിൽക്കുന്ന ഒരവസ്ഥ, പല വിലപ്പെട്ട ജീവനുകളും അവൻ കൊണ്ടുപോകുന്നു, എല്ലയിടത്തും ഭരണകൂടത്തിന്റെ വിലക്കും കർശന നിയമങ്ങളും, അടച്ചു പൂട്ടിയ ദേവാലയങ്ങളും, പള്ളിക്കൂടങ്ങളും, ജോലിയും കൂലിയുമില്ലാത്ത ജനങ്ങളും, ആനുകൂല്യത്തിന് വേണ്ടി മുഖം മൂടി മിണ്ടാതെ നിൽക്കുന്ന പാവങ്ങൾ, ഓരോരുത്തരുടെയും മുഖത്തു പ്രതിഫലിക്കുന്ന ഒരു തരം അരക്ഷിതാവസ്ഥ, ഇനി ഇത് എത്ര നാൾ, ആർക്കും ഒന്നുമറിയില്ല, ദൈവങ്ങൾ പോലും ചില നേരങ്ങളിൽ നമ്മുടെ വിഷമവും, ബുദ്ധിമുട്ടും കണ്ടു രസിക്കുന്നുണ്ടായിരിക്കും, മുടഗി പോയ വിവാഹങ്ങളും, തകർന്ന് പോയ കുടുംബങ്ങളും എല്ലാം കൂടി ഇനി ഇന്ന് മനുഷ്യർ അനുഭവിക്കുന്ന ഒരവസ്ഥ ഉണ്ടല്ലോ , പരസ്പരം അകലം പാലിച്ചു സംസാരിക്കാൻ പറ്റാതെ വായും മൂടി കെട്ടി ഓരോ ഭയത്തിന്റെയും നാളുകൾ നമ്മൾ അങ്ങനെ മുന്നോട്ട്, എന്താണ് ഇനി വരുക , അടുത്ത നിമിഷം എന്ത് സംഭവിക്കും ഒന്നും നമ്മൾ അറിയുന്നില്ല, വില്ച്ചപേക്ഷിച്ചുകൊണ്ടിരുന്ന ദൈവങ്ങൾ പോലും മിണ്ടുന്നില്ല, അവരും ജനങളുടെ ബുദ്ധിമുട്ട് കാണാത്തതാണോ അതോ കണ്ടില്ലന്നു നടിക്കുന്നതാണോ, ഇത്രയും നമുക്കറിയാം, വരുമോരോ ദശ വന്ന പോലെ പോയിടും സമാശ്വസിക്കാം, സമാദാനത്തിൽ ജീവിക്കാം, ഒരു വെള്ളി വെളിച്ചം വരുമെന്ന് പ്രതീക്ഷിക്കാം, ആഗ്രഹിക്കാം.
ഹക്കിഖത്.
അങ്ങിനെ ആണ് ചില യാഥാർഥ്യങ്ങൾ, കണ്ടിട്ടും കാണാതെ പോകേണ്ടി വരുന്ന അവസ്ഥ, ജീവിതത്തിന്റെ സിംഹഭാഗവും കുടുംബത്തിനും കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി നരകിച്ചു ഉരുകി തീരുന്ന ചില പാഴ് ജന്മങ്ങൾ, എത്ര എരിവെയിലത്തു കിടന്ന് കഷ്ടപെട്ടാലും പരാതിയുടെയും, പരിഭവത്തിന്റെയും ഘോഷയാത്രകൾ, ചിലർ അങ്ങിനെ യാതൊരു പരിഭവവും ഇല്ലാതെ, സങ്കടം വന്നാൽ ഒന്ന് പൊട്ടികരയാൻ പോലുമാകാതെ എരിഞ്ഞു തീരുന്നവർ, അവരാണ് നമ്മുടെ പിതാക്കന്മാർ, ആരും അവരുടെ സങ്കടങ്ങൾ കാണാറില്ല കണ്ടവരും അറിഞ്ഞവരും ഗൗനിക്കാറില്ല, വിഷമങ്ങൾ എല്ലാം നെഞ്ചിലൊതുക്കി ആണായിപ്പോയതിന്റെ പേരിൽ കരയാൻ പോലും അവകാശം നിഷേധിച്ചവർ അവർ കരയുന്നതു പോലും വാതിലടച്ചു ഹൃദയം തകരുന്ന വേദനയിലും മറ്റുള്ളവരെ അറിയിക്കാതെ ഉള്ളിൽ പൊട്ടിക്കരയുന്നവർ, ഇതാണ് ഒരു പുരുഷ ജന്മം, അവൻ എല്ലാർക്കും വേണ്ടി സ്വന്തം ആരോഗ്യവും ആയുസ്സും നഷപെടുത്തുന്നു, ഒടുവിൽ ഭാര്യക്കും, മക്കൾക്കും വേണ്ടാത്തവനായി അഗതി മന്ദിരത്തിന്റെ നാല് ചുവരുകളിൽ കൊണ്ടുപോയി തള്ളുന്നു, ഇതാണ് ഒരു പുരുഷ ജീവിതം , ഇതാവണം ഒരു പുരുഷ ജീവിതം, അവനു വേണ്ടി സമൂഹം സമരം ചെയ്യത്തില്ല, അവനു വേണ്ടി കുടുംബക്കാർ പട്ടിണി ഇരിക്കത്തില്ല. ഒന്നോർക്കുക നിങ്ങൾ തെരുവിൽ ഒറ്റപ്പെടുത്തി വലിച്ചെറിഞ്ഞ ആ മനുഷ്യൻ ഒരു കാലത്ത്, നിങ്ങളുട ഭർത്താവ് ആയിരുന്നു, നിങ്ങളുടെ അച്ഛൻ ആയിരുന്നു നിങ്ങളുടെ എല്ലാം ആയിരുന്നു, ഇപ്പോൾ നിങ്ങളുടെ കണ്ണിൽ നിന്നും ഇറ്റുവീഴുന്ന ഒരു തുള്ളികണ്ണുനീർ മതി, ഈ ജന്മങ്ങൾ ധന്യമാകാൻ.
Thursday, September 17, 2020
വിശ്വാസം.
കണ്ടു വിശ്വസിക്കുന്നവരെ പോലെയല്ല കാണാതെ വിശ്വസിക്കുന്നവർ, അവർ എത്രയോ ഭാഗ്യവാന്മാർ ആയിരിക്കും, ഒരു സ്ത്രീയുടെ വിശ്വാസം വിശുദ്ധ ഗ്രന്ഥം പരാമർശിക്കുന്നു, വര്ഷങ്ങളായി രക്‌ത സ്രാവമായി പല വൈദ്യന്മാരുടെ അടുത്ത് പോയവൾ തന്നെ സൃഷ്ടിച്ചവനെ കണ്ടിമുട്ടിയപ്പോൾ ജനത്തിരക്കിനിടയിലും അവൾ അവന്റെ വസ്ത്രത്തിന്റ അറ്റത്തു ഒന്ന് തൊട്ടതേയുള്ളു ആ ക്ഷണത്തിൽ അവൾ സൗഹ്യമാകുന്നു, അതാണ് അവളുടെ വിശ്വാസം, പലരും ശരിയാകില്ല എന്നു പറഞ്ഞു , പലരും സമൂഹത്തിൽ ഒറ്റപ്പെടുത്തി, എന്നാലും അവളുടെ വിശ്വാസം അവൾ മുറുകെ അവൾ പിടിച്ചു, സൗഹ്യമാക്കുന്നവന്റെ അടുത്ത് അവൻ എത്തി പെട്ടപ്പോൾ അവളുടെ തീവ്ര വിശ്വാസം അവളെ സുഹമാക്കി, അതാണ് വിശ്വാസം, ജനക്കൂട്ടത്തിന്റ ഇടയിൽ അവൾ ഒന്ന് മാത്രം ആഗ്രഹിച്ചു, എന്റെ നാഥന്റെ വസ്ത്രത്തിൽ ഒന്ന് തൊടാൻ എങ്കിലും അവസരം ലഭിച്ചിരുന്നെങ്കിൽ ഞാൻ സൗഹ്യമായേനെ , അതേ ആ തിരക്കിനിടയിൽ അവൾ പ്രതിസന്ധികളെ വകവെക്കാതെ വിശ്വാസം മുറുകെ പിടിച്ചു അവിടെ ആ അത്ഭുതം നടന്നു, ചിലർ വിശ്വാസത്തിൽ സൗഹ്യമാകുമ്പോൾ ചിലർ നാഥനെ കണ്ടുമുട്ടമ്പോൾ സൗഹ്യമാകുന്നു, അക്കാലത്തെ സുഹിമാൻമാരും മ്ലേച്ചന്മാരും വ്യഭിചാര കുറ്റത്തിന് പിടിച്ച ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാൻ വേണ്ടി ഓടിച്ചിട്ട് എറിയുമ്പോൾ അവൾ അവളുടെ സൃഷ്‌ടാവിന്റെ മുൻപിൽ വന്നു ഓട്ടത്തിനിടെ അവനെ നാഥനെ കണ്ടുമുട്ടുന്നു, അതുവരെ മദ്യത്തിലും, മദിരാശിയിലും ആറുമാദിച്ച അവരോട് തന്റെ മുൻപിൽ യാചനയോടു കൂടി നിലത്തു കിടക്കുന്നവളെ നോക്കി കൈ ചൂണ്ടി നിലത്തു നോക്കി അവളുടെ ജീവിതം മനസിലാക്കി, നിങ്ങൾ വ്യഭിചാരകുറ്റത്തിനാണല്ലോ ഇവളെ കല്ലെറിഞ്ഞു കൊല്ലാൻ ഓടിക്കുന്നത്, എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങളിൽ പാപം ചെയ്യാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടേ, നിലത്തു നോക്കി എന്തോ കുറിച്ച് കൊണ്ടിരുന്ന സൃഷ്ടികർത്താവ് തല ഉയർത്തി നോക്കിയപ്പോൾ ഒരുത്തരെയും കാണാനില്ല, അവരുടെ പിടിയിൽ നിന്നും രക്ഷപെട്ട അവൾ നാഥന്റെ കാലിൽ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു, തന്റെ പാപങ്ങൾ ക്ഷമിക്കുവാൻ പ്രാർഥിച്ചു, അവൻ അവളോട് , നിന്റെ പാപങ്ങൾ ഞാൻ ക്ഷമിച്ചിരിക്കുന്നു, മോളെ നീ സമാധാനത്തോടെ നിന്റെ വീട്ടിൽ പോവുക, ഇനി മേലിൽ പാപം ചെയ്യരുത്, ഇതാണ് നമ്മൾ കാണേണ്ടത് സൃഷ്ടിയുടെ കഷ്ടപ്പാടിന്റെ സമയത്തു സൃഷ്ടാവ് നിന്നെ തേടിയെത്തുമെന്ന്, ഒന്നോർക്കുക മനുഷ്യരാൽ അസാധ്യം, ദൈവത്താൽ എല്ലാം സാധ്യം എന്ന്
Wednesday, September 16, 2020
താലി.
രണ്ടു വ്യക്‌തികൾ ഇവിടെ ഒരു താലി ചരട് മുഖന്ദിരം ഒന്നാകുമ്പോൾ മറ്റൊരിടത്തു രണ്ട് കുടുംബങ്ങൾ ഒന്നാകുകയാണ്, ഇതാണ് ബന്ധങ്ങൾ, ഈ ബന്ധം ശക്തമായി മുന്നോട്ട് പിക്കണമെങ്കിൽ അവിടെ അക്ഷത്തെറ്റുകൾ ഉണ്ടാകരുത്, ഒരിറ്റു മഷി വീണാൽ, ഒരുതുള്ളി കണ്ണുനീർ വീണാൽ ഈ ബന്ധം ചിലപ്പോൾ ബന്ധനമായി മാറിയേക്കാം, ഒന്നോർക്കുക പരസ്പരം ഉള്ള വിശ്വസ്ഥത , രണ്ടു വ്യക്‌തികളുടെയും സത്യസന്ധത ഇതൊക്ക ഇവിടെ ആവശ്യമാണ്, ഒരു സന്തോഷ കുടുംബ ജീവിതത്തിൽ ചില അക്ഷര തെറ്റുകൾ ഉണ്ടാകുമ്പോൾ, ഇവിടെ ദാമ്പത്യം തെരുവിൽ വലിച്ചിഴക്കപ്പെടുന്നു, സ്ത്രീയും, പുരുഷനും അനുഭവിക്കുന്ന ഒരു മാനസികാവസ്‌ഥ ഉണ്ടല്ലോ, അതൊന്നും പറഞ്ഞറിയിക്കാൻ പറ്റത്തില്ല, പിന്നെ ചില ബന്ധങ്ങൾ നാണക്കേടുകൊണ്ട് ഒരു ചാൺ കയറിലോ, അല്ലെങ്കിൽ ഒരിറ്റ് വിഷത്തിലോ അവസാനിക്കുന്നു, എന്നാൽ ഈ നഷ്ടപ്പെടുത്തുന്ന ജീവനുകൾ അങ്ങിനെ നഷ്ടപെടുത്തുവാൻ ഉള്ളതല്ല, ആ ജീവനുകൾ വളരെ വിലപ്പെട്ടതാണ്, നശിപ്പിക്കാൻ ഉള്ളതല്ല എന്നോർക്കുക, നിന്റെ ജീവൻ നഷ്ടപ്പെടുമ്പോൾ , നിന്റെ കുടുംബം, നിന്റെ കുട്ടികൾ എല്ലാരും സമൂഹത്തിൽ ഒറ്റ പെടുന്നതിനോടൊപ്പം അവർ അനുഭവിക്കുന്ന ദുഃഖങ്ങളും നമ്മൾ ഓർക്കുക, നമുക്ക് കിട്ടിയ ഈ ജീവിതം കളയാതെ, ഈ പവിത്രമായ താലി ബന്ധം പൊട്ടി പോകാതെ നോക്കണം, താലിയിൽ ഉള്ള രണ്ട് അക്ഷരങ്ങൾ രണ്ടു കുടുംബങ്ങളാണ്, അതു കളഞ്ഞു കുളിക്കരുത്, ഒരിക്കൽ ഇത് നഷ്ടപ്പെട്ടാൽ വിളക്കി ചേർക്കുവാൻ ബുദ്ധിമുട്ടാണ് എന്നോർക്കണം.
ലിയോണി.
ഈ ഭുമിയിൽ ഏതെങ്കിലും തരത്തിൽ കുറവുള്ള ആൾക്കാരെ ഉള്ളു, athenthanu, അത് അങ്ങിനെയാണ്, ദൈവം സൃഷ്ടിക്കുമ്പോൾ അവനു മുഴുവനായ രൂപവും, ഭംഗിയും കൊടുത്തിരുന്നെങ്കിൽ അവൻ ദൈവത്തെ ധിക്കരിച്ചേനെ, അവൻ ദൈവത്തോട് മറുതലിച്ചേനെ, ഒരുത്തനോട് ദൈവത്തിന് സ്നേഹം ഇല്ലാഞ്ഞിട്ടല്ല അവനു കുറച്ചു കുറവുകൾ നൽകുന്നത്, മറിച്ചു അവന്റെ ജീവിതം മുഴുവൻ അവനു ദൈവം കൊടുക്കാത്തതിനെ പറ്റി എന്നും ദൈവത്തോട് പ്രാർത്ഥിക്കാൻ ആണ്, നമ്മൾ ഒന്നോർക്കുക സർവേശ്വരൻ തരുന്ന കുറവുകളെ സന്തോഷത്തോടെ സ്വീകരിക്കുക, കാരണം അതിന് പുറകിൽ ദൈവത്തിന് ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കും, നിന്റെ ഇല്ലായ്മയിൽ നിന്റെ നാഥനെ കുറ്റം പറയാതെ നമ്മുക്ക് ഈ ജീവിതം തന്നവനെ സ്തുതിക്കുക, ദൈവ ദൃഷ്ടിയിൽ ഒന്നും മറഞ്ഞിരിക്കുന്നില്ല, നമ്മൾ ഒരു കുറവുള്ളവരെയും കളിയാക്കരുത് കാരണം നീയും ഒരു കുറവുള്ളവനാണ്, ചില വീടുകളിൽ ബുദ്ധി കുറഞ്ഞ കുഞ്ഞുങ്ങൾ കാണും, ചിലേടത്തു കണ്ണു കാണാൻ വയ്യാത്ത കുഞ്ഞുങ്ങൾ കാണും, നാം അവരെ കളിയാക്കരുത്, കാരണം ആ ആരാണ് ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവർ എന്നോർക്കുക, എപ്പോളും ഈ കുഞ്ഞുങ്ങൾ പാപം ചെയ്യാത്തവർ ആയിരിക്കും, പാപം എന്തെന്ന് പോലും ഇവർ അറിയുന്നില്ല, നമ്മുടെ ഓരോ നേട്ടത്തിലും അഹങ്കരിക്കാതെ നെഗളിക്കാതെ മുന്നോട്ട് നിന്റെ ജീവിതം കൊണ്ടുപോയാൽ ദൈവം നിന്നെ വിളിക്കുമ്പോൾ കണക്കു പുസ്തകത്തിൽ നിന്റെ നന്മയുടെ കോളത്തിൽ എന്തെങ്കിലും കാണും, ഒരു ഗുണവും ഈ ഭുമിയിൽ ആർക്കും ചെയ്യാതെ തിന്നു കുടിച്ചു ജീവിച്ചവരുടെ കാര്യം ഹാ കഷ്ടം അല്ലാതെ എന്ത് പറയാൻ.
Tuesday, September 15, 2020
അൻപ്.
ഒന്നോർക്കുക എല്ലാ സൃഷ്ടികളും ജന്മം കൊള്ളുന്നത് ഒരു സ്നേഹത്തിൽ കൂടിയാണെന്ന്, ഭുമിയിൽ എല്ലാ സൃഷികൾക്കും സ്നേഹമുണ്ട്, അതു അവരുടെ ഭാഷയിൽ അവർ പ്രകടമാകാറുണ്ട്, ഒന്ന് വിചാരിച്ചാൽ സ്നേഹം ഇല്ല എങ്കിൽ ഈ ഭൂമി പോലും പാഴ് വസ്തുവായിപ്പോകുകയും സൃഷ്ടികൾ ഇല്ലാതെയും പോകും, ഒന്നോർക്കുക ഓരോ ആകർഷണവും ചിലപ്പോൾ ഒരു സൃഷ്ടിക്കു കരണമായേയ്ക്കം, സർവ ചരാചരങ്ങളും സൃഷ്ടിച്ചവൻ സ്നേഹത്തോടെ ആണ് സൃഷ്ടിച്ചത്, അവന്റെ സ്നേഹം കുറേശെ എല്ലാവരിലേക്കും പകർന്നു നൽകി, എന്നാൽ പലരും അതു തിരിച്ചറിയുന്നില്ല, ജീവിതം ഒന്നേയുള്ളു അതു സ്നേഹത്തോടെ ജീവിച്ചു തീർത്താൽ എന്ന് എല്ലാവരും ഓർത്തിരുന്നെങ്കിൽ, സൃഷ്ടികർത്താവിന്റ ഒറ്റ വിളി വരെ മാത്രമേ ഈ ജീവിതം ഇവിടെ ഉള്ളു എന്നു ഓർക്കുക, അങ്ങനെ അല്ല നിന്റെ ജീവിതം എങ്കിൽ നീ എന്ത് ഈ ഭുമിയിൽ നേടി എന്ന് ഒന്നോർത്തു നോക്കുക.
കൽ ക്യാ ഹോഗാ.
ഏതാണ്ട് 250 വർഷം മുൻപുള്ള ഒരു കഥ ആണിത്, മനുഷ്യർ പട്ടിണിയും, രോഗവും മൂലം നട്ടം തിരിഞ്ഞുകൊണ്ടിരുന്ന സമയം, തെക്കേ ആഫ്രിക്കയുടെ ഒരു ചെറിയ ഗ്രാമത്തിൽ ആണിത് നടക്കുന്നത്, അവിടെ മനുഷ്യർ ഒന്നിന് പുറകെ ഒന്നായി മരിച്ചു വീണു കൊണ്ടിരുന്ന കാലം, ഒരു മരുന്നുമില്ല, ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥ, മനുഷ്യർ മനുഷ്യരെ മരിക്കാൻ വേണ്ടി കാട്ടിൽ ഉപേക്ഷിച്ചിരുന്ന കാലം, എന്താണ് അസുഹം എന്ന് ആർക്കും അറിയില്ല, മനുഷ്യർ ഏതോ വ്യാധി പിടിപെട്ടു കുഴഞ്ഞു വീണു മരിക്കുന്നു, അങ്ങിനെ ഇരിക്കെ അവിടെ ദൈവത്തെ പോലെ ഒരു ചെറുപ്പക്കാരൻ ആ ഗ്രാമത്തിൽ എവിടെ നിന്നോ എത്തി, അദ്ദേഹം അവിടുത്തെ ജനങ്ങളുമായി പെട്ടന്ന് സ്നേഹത്തിലായി, അദ്ദേഹം എന്ത് പറഞ്ഞാലും ജനങ്ങൾ അനുസരിച്ചു വന്നിരുന്നു, ഒരു ദിവസം അവർ കൂട്ടമായി വന്നു അദ്ദേഹത്തോട് രോഗത്തെപ്പറ്റിയും , മരണത്തെ പറ്റിയും സംസാരിച്ചു, ആ അജ്ഞാതൻ അവരോടു പറഞ്ഞു, നിങ്ങൾ ഞാൻ പറയുന്നത് എല്ലാം അനുസരിക്കുന്നല്ലോ, അതുപോലെ ഇനിയും ഞാൻ പറയുന്നതു അനുസരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു, അവർ ഒരു ഒന്നാകെ അതു സമ്മതിച്ചു, അദ്ദേഹം അവരോട് പറഞ്ഞു നിങ്ങളുടെ രോഗവും, പട്ടിണിയും മാറുവാൻ ഇനി ഒറ്റ മാർഗ്ഗമേയുള്ളു, നിങ്ങൾ രണ്ടു കൈയും മുകളിലോട്ട് ഉയർത്തി ഞാൻ പറയുന്നത് ഏറ്റു ചൊല്ലുക, "അദ്ദേഹം ഇങ്ങനെ ഉറക്കെ മുകളിലോട്ട് നോക്കി പറഞ്ഞു,, നാഥാ അങ്ങയുടെ മക്കളെ അങ്ങ് കാണുന്നുവല്ലോ, ഈ മക്കൾക്കു ഭക്ഷണമില്ല, രോഗത്താൽ ഇവർ മരിച്ചും പോകുന്നു, അങ്ങ് ഇവരുടെ പിതാവ് ആകയാൽ ഇവർക്കു ഭക്ഷണം കൊടുക്കുവാനും, രോഗങ്ങളിൽ നിന്നും സൗഹ്യം കൊടുക്കേണ്ടതുമാണല്ലോ, അപ്രകാരം ഉള്ള വ്യവസ്ഥ പ്രകാരം അങ്ങ് ഇപ്പോൾ തന്നെ ഇവരെ സുഹമാക്കുകയും, ഇവരുടെ ദാരിദ്ര്യത്തിൽ നിന്റെ നിന്റെ നിന്നും ഇവർക്കു മോചനം കൊടുക്കുകയും ചെയ്യണമേ, ഇങ്ങനെ അദ്ദേഹം പ്രാർഥന ഒക്കെ കഴിഞ്ഞപ്പോൾ തന്നെ അവിടെ രോഗികൾ ആയവരൊക്കെ സുഹമാകുവാൻ തുടങ്ങുകയും ആ ഗ്രാമത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുകയും ചെയ്തു, എന്നാൽ ഇവർക്കു വേണ്ടി വന്ന ആ മനുഷ്യനെ പിന്നീട് ആരും കണ്ടിട്ടില്ല, എന്നാലും അദേഹത്തിന്റെ ഓർമക്കായി അവർ എല്ലാ വർഷവും ആഹോഷങ്ങൾ നടത്തിവരുന്നു.
Monday, September 14, 2020
Sunday, September 13, 2020
പഴുത്ത ഇല.
ജീവിതവും ഇങ്ങനെയാണ്, ഒരു പഴുത്ത ഇലപോലെ, എന്നാൽ ഒന്നോർക്കുക ഈ വീണു കിടക്കുന്ന പഴുത്ത ഇലയും ഒരുകാലത്തു ഒരു പച്ച ഇലയായിരുന്നു എന്ന്, ജീവിത കാലം മുഴുവൻ തന്റെ വീടിനും പിന്നെ മക്കൾക്കുമായി സ്വന്തം ജീവിതം മുഴുവൻ ഹോമിച്ചു കഴിയുമ്പോൾ ചില മക്കളുണ്ട്, അവർ പഠിച്ചു വലിയ നിലയിൽ ആകുമ്പോൾ, പണ്ട് ഏത് കാര്യത്തിനും മാതാപിതാക്കളോട് ചോദിക്കുന്ന മക്കൾ വിവാഹം ഒക്കെ കഴിയുമ്പോൾ, ദേഹം മുഴുവൻ ചുക്ക് ചുളിഞ്ഞ ആ മാതാപിതാക്കൾ ഭാരമാകുന്നു, ആയകാലത്തു മക്കൾക്കു വേണ്ടി തന്റെ യൗവനം മുഴുവൻ കഷ്ടപെട്ടതിന്റെ ചുളിവുമായി സൗദര്യം നഷ്ടപെട്ട ആ പാവം വൃദ്ധ മാതാപിതാക്കളെ മക്കൾ അറക്കാൻ ആടിനെ കൊണ്ട് പോകുന്ന പോലെ വൃദ്ധ മന്ദിരത്തിൽ കൊണ്ടുപോയി തള്ളുന്നു,വര്ഷങ്ങളോളം ഒരുമിച്ച് സന്തോഷത്തിലും സങ്കടത്തിലും പരിഭവമില്ലാതെ കഴിഞ്ഞ ആ പാവങ്ങളെ വേർപെടുത്തി വൃദ്ധമന്ദിരത്തിൽ ഉപേക്ഷിച്ചു തിരിഞ്ഞു നോക്കാതെ തന്റെ വില കൂടിയ കാറിൽ മറഞ്ഞു പോകുന്നത് ഈ പാവങ്ങൾ നിറകണ്ണുകളോടെ നോക്കി നില്കുന്നു, കണ്ണിൽ കൂടി ധാരയായി ഒഴുകുന്ന കണ്ണീർ കൈ കൊണ്ടു തുടച്ചു അവർക്ക് വേണ്ടി പ്രാർഥിക്കുന്ന മാതാപിതാക്കൾ, തിരിച്ചു കിട്ടാതെ നഷ്ടപ്പെട്ടുപോയ നിധികൾ ആണ് ഈ മാതാപിതാക്കൾ എന്ന് ആ മക്കൾ മനസിലാക്കിയിരുന്നെങ്കിൽ, ഇന്ന് നീ പച്ചയായ ഒരിലയാണ് എന്നാൽ മക്കളേ നാളെ നീ പഴുക്കും ഈ അവസ്ഥ നിനക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു.
നെടുവിളിയാൻ വീണ്ടും കൂവി രാത്രിയുടെ അന്ത്യയാമത്തിൽ ചാവാലിപ്പട്ടികൾ ഓരിയിട്ടു തെക്കിനിയിൽ കിടന്ന പൂച്ച മുറൂമി കൊണ്ടോടി ആഞ്ഞിലി മരത്തിന്റെ കൊമ്പത്തിരുന്ന മൂങ്ങ ചിറകടിച്ചു പറക്കുന്ന ഒരു ശബ്ദം അന്തരീക്ഷത്തിൽ ആകെ ഒരു ഗന്ധം, മുത്തശ്ശി എഴുനേറ്റ് കട്ടിലിൽ തന്നെ ഇരുന്നു നാമം ജപിച്ചു, മുത്തശ്ശി കുറച്ചു നേരം കിഴക്കോട്ടു നോക്കി നിശ്ശബയായി നിന്ന് മനോഗദം പോലെ പറഞ്ഞു ഇനി ആരെയാണോ അവൾക്കു വേണ്ടത്, പഴയ കാല ഓർമ്മകൾ മുത്തശ്ശിയെ ഭയപ്പെടുത്തി, അയല്പക്കത്തെ കാർത്യാനി ഇന്നലെയും പറഞ്ഞതാ, ദേവകി അവൾ വീണ്ടും ഇറങ്ങിയിട്ടുണ്ടന്നാണ് തോന്നുന്നത് കേട്ടോ, ഇത്തവണ ആരെയാണോ അവൾക്കു വേണ്ടത്, ഓരോ വരവിലും അവൾ ആരെയെങ്കിലും കൊണ്ടുപോകും, മുത്തശിക്ക് ഭയം കൂടി വന്നു, വീട്ടിൽ ആരോടും പറഞ്ഞില്ല, എന്തിനാ എല്ലാവരെയും പേടിപ്പിക്കുന്നത്, അന്നത്തെ ആ ഗന്ധം ഇപ്പോളും അന്തരീക്ഷത്തിൽ ഉള്ള പോലെ തോന്നുന്നു, അന്ന് നേരത്തെ മുത്തശ്ശി എഴുനേറ്റു, നീട്ടി വിളിച്ചു, ഉണ്ണി, ഉണ്ണിയെ, അവൻ പാതി ഉറക്കത്തിൽ ഒന്ന് മൂളി, മുത്തശ്ശി ഓർത്തു ഇവൾ അന്നേ ഉണ്ണിയെ നോട്ടമിട്ടു നടക്കുകയാണെന്ന്, അവൾ കാണാൻ ചന്തമുള്ള ആണുങ്ങളെ വശീകരിച്ചു അവരുടെ രക്തം ഊറ്റിക്കുടിക്കും, ഇത് പോലെ ഒരു കാലത്തായിരുന്നു ഇവിടുത്തെ മുത്തശ്ശനെ അവർ കൊണ്ട് പോയത്, അതിൽ പിന്നെ മുത്തശ്ശിക്ക് ഭയമാണ്, തനിക്ക് ആകപ്പാടെയുള്ള തുണയും, താങ്ങും തണലും എല്ലാം ഉണ്ണി മാത്രമല്ലേ, പതിവുപോലെ ഉണ്ണി അന്ന് രാത്രിയും പട്ടണത്തിൽ പോയി വരുന്ന വഴി ഒരു സുന്ദരി പെണ്ണ് ഒപ്പം ചെന്നിട്ട് ചോദിച്ചു, ചേലപ്പാട്ടു ഇല്ലത്തേക്കുള്ള വഴി ഒന്ന് പറയുമോന്ന്, ഉണ്ണി ഒന്നും ആലോചിച്ചില്ല ഏറെ സന്തോഷത്തോടെ പറഞ്ഞു, എന്റെ കൂടെ പോന്നോളൂ, ഞാൻ ആ ഇല്ലത്തെ ഉണ്ണിയാണ്, അവൾക്കു കൂടുതൽ സന്തോഷമായി, അവർ രണ്ടാളും കൂടി മുറ്റത്തു നിന്നു, ഉണ്ണി നീട്ടി വിളിച്ചു, മുത്തശ്ശി ആരാണ് വന്നിരിക്കുന്നത് എന്ന് നോക്കിക്കേ, മുത്തശ്ശി ഓടിവന്നു, അത്ര പരിചയം ഇല്ലാത്ത പോലെ ഉണ്ണിയെ ഒന്ന് നോക്കി, ആരാണാവോ എന്ന അർഥത്തിൽ, അതിനു മുൻപ് അവൾ പറഞ്ഞു, മുത്തശ്ശിക്ക് ഓർമ്മയുണ്ടോ എന്നറിയില്ല, പണ്ട് ഇവിടുത്തെ അമ്മാവൻ ഒരു അടിച്ചു തളി കാരിയുമായിട്ട് ഇഷ്ടമായിരുന്നല്ലോ, മുത്തശ്ശി പിന്നോട്ടുള്ള കാലത്തിലേക്ക് ഒന്ന് ഊളിയിട്ടു, മുത്തശ്ശിക്ക് കാര്യം മനസിലായി, ഇന്നലെ എന്ന പോലെ എല്ലാം ഓർമയിൽ വന്നു, അതേയ് മുത്തശ്ശി ചോദിച്ചു, നീ അവടെ ആരാ, അവൾ പറഞ്ഞു, ഞാൻ മൂത്ത മകൾ രാഗിണി, മുത്തശ്ശി ഓർത്തു, അതേ അവളെ പോലെ തന്നെ ഇവളും, മുത്തശ്ശിക്ക് സന്തോഷമായി, ഓടിച്ചെന്നു കെട്ടിപിടിച്ചു ആ കവിളത്തു ഉമ്മ കൊടുത്തു, ഉണ്ണി ഒന്നും അറിയാതെ സ്‌തംഭിച്ചു നിന്നു,.. തുടരും.
രാഗിണി ഉണ്ണിയെ ഒന്ന് നോക്കി, ആ നോട്ടത്തിൽ ഉണ്ണി ആകെപ്പാടെ ദഹിച്ചു പോയപോലെ തോന്നി, ഇങ്ങനെ കാലം കുറെ കഴിഞ്ഞു, ഇപ്പോൾ രാഗിണി ആ വീട്ടിലെ വളരെ സ്നേഹിക്കപെടുന്ന ഒരു സുന്ദരിക്കുട്ടിയാണ്, മുത്തശ്ശിക്ക് മനസ്സിൽ ഒരു പദ്ധതി കൂടിയുണ്ട്, ഉണ്ണിയെ കൊണ്ടു രാഗിണിയെ കല്യാണം കഴിപ്പിക്കുക, ഉണ്ണിയും പതിയെ പതിയെ അവളെ അഗാധമായി സ്നേഹിക്കുവാൻ തുടങ്ങി, പിന്നയും കാലം കഴിഞ്ഞു, മുത്തശ്ശി ഒരിക്കൽ അവളോട് പറഞ്ഞു ഇങ്ങനെ ഒരു ആഗ്രഹം , അവൾ വളരെ സന്തോഷത്തിൽ തലയാട്ടി, ഉണ്ണിക്കും മറിച്ചൊരു അഭിപ്രായമില്ലായിരുന്നു, മുത്തശ്ശി നീട്ടി വിളിച്ചു, രാഗിണീ, രാഗിണീ, അവൾ മുത്തശ്ശിക്ക് ഇടതു വശം വന്നു പടിക്കെട്ടിൽ ഇരുന്നു, മുത്തശി ഒരു ചരട് എടുത്തു അവളുടെ കൈയിൽ കെട്ടുവാൻ തുടങ്ങി, ആ നാട്ടിൽ ഒക്കെ ഇങ്ങനെ ഒരാചാരം ഉണ്ട്, അതായത് ചെറുക്കന്റെ മുത്തശ്ശി കാലിപ്പുഴ അമ്മയുടെ അടുത്ത് പൂജിച്ച ഒരു ചരട് പ്രതിശ്രുത വധുവിന് കെട്ടുക എന്നുള്ളത്, ഈ ചരട് മുത്തശി കെട്ടാൻ തുടങ്ങി അപ്പോൾ രാഗിണി കുറച്ചു ഗൗരവത്തിൽ ചോദിച്ചു, ഇതെന്താണ്, മുത്തശ്ശി പറഞ്ഞു, ഇത് മോളേ ഭയങ്കര ശക്‌തിയുള്ള ചരടാണ്, പ്രതേകമായി പൂജിച്ചതാണ്, ഇത് കേട്ടപ്പോൾ രാഗിണി ദേഷ്യത്തിൽ മുത്തശ്ശിയോട് പറഞ്ഞു, മുത്തശ്ശി ഇത് ഞാൻ കേട്ടുകേല, അതെന്താ മുത്തശി ചോദിച്ചു, അവൾ പറഞ്ഞു, എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഒരു അമ്പലത്തിലും, പള്ളിയിലും പൂജിച്ച ഒന്നും നീ ഉപയോഗിക്കരുത് എന്ന്, ഉണ്ണി ഇതെല്ലാം കേട്ടുകൊണ്ട് അവളെയും മുത്തശ്ശിയേയും മാറി മാറി നോക്കി, ഒരു ദിവസം രാഗിണി മുത്തശ്ശിയോട് പറഞ്ഞു, മുത്തശ്ശി ഇന്ന് പൂർണ നിലാവുള്ള രാവണല്ലോ, എനിക്ക് ഉണ്ണിയുടെ കൂടെ നാഗപാല ചുവട്ടിൽ ഒന്ന് പോകണം, മുത്തശ്ശി ചോദിച്ചു മോളേ രാവിലെ പോയാൽ പോരേ, അവൾ സമ്മതിച്ചില്ല, ഇന്ന് തന്നെ പോകണം, അന്ന് ര്രാത്രി ആ പൂർണ നിലാവുള്ള ആ രാത്രിയിൽ രാഗിണി ഉണ്ണിയേയും കൂട്ടി നാഗപാല ചുവട്ടിൽ എത്തി, അവൾ പലതും അവനോട് പറഞ്ഞു, അവർ പരസ്പരം അലിഞ്ഞു ചേർന്നു, ഞരബുകൾ പൊട്ടുന്ന ഒരു തരം അനുഭൂതി, അവർ ആ പൂനിലാവിൽ ചുറ്റി പടർന്നു ഒന്നായി, ഒരു ശരിരം ആയി, അവൾ അവനെ വേണ്ടുവോളം ആസ്വദിച്ചു, ഏതോ യാമത്തിൽ ഉറങ്ങിയ ഉണ്ണിയുടെ രക്തം അവൾ വലിച്ചു കുടിച്ചു, ആവോളം കുടിച്ചു, അവൾ മതിമറന്നു നൃത്തമാടി, നേരം പന്പനാ വെളുത്തു, അവൾ ഏതുലോകത്തിൽ മറഞ്ഞു പോയി, ഉണ്ണിയെ കാണാതെ വിഷമിച്ച മുത്തശ്ശി കാലത്തെ അവൾ പറഞ്ഞ ആ നാഗപാല ചുവട്ടിൽ എത്തി, ഒരു രൂക്ഷഗന്ധം മുത്തശ്ശിക്ക് അനുഭവപെട്ടു, ഒരു തരം എല്ലും തലമുടിയും കരിയുന്ന മണം, മുത്തശ്ശി മനസു തകർന്ന് പൊട്ടി കരഞ്ഞു അവിടെ വീണു, ആൾക്കാർ ഓടിക്കൂടി , അവർ വിവരം മനസിലാക്കി, ചെട്ടിയാർ മനയ്ക്കലെ കാരണവർ പറഞ്ഞു, അവൾ വീണ്ടും ഇറങ്ങിയെന്നു തോന്നുന്നു, ജനങ്ങളോടായി അദ്ദേഹം പറഞ്ഞു, ഇനിയും ചെറുപ്പക്കാർ ഇനിയും പോയേക്കാം, വളരെ സൂക്ഷിക്കുക, ഇനി അവളെ ബന്ധിക്കാതെ തരമില്ല, ഈ മരത്തിൽ തന്നെ അവളെ ബന്ധിക്കണം, ഉപായക്കരിയല്ല, അങ്ങിനെ പല മന്ത്രവാദികൾ എല്ലാവരും കൂടി അവളെ, ആ രാഗിണി എന്ന സുന്ദരി യക്ഷിയെ തളച്ചു, ആ മരത്തിന്റെ ചുവട്ടിൽ ഇന്നും ഉണ്ണിയുടെ മുടിയും, നഹവും കിടപ്പുണ്ട്, ആ മരവും ഇപ്പോളും ആരെയോ കാത്തു വീഴാറായ പോലെ നില്കുന്നു.
യുഗപുരാണം
പണ്ട് ലോകം ഉണ്ടാകുന്നതിനു മുൻപും വേറെ ലോകം ഉണ്ടായിരുന്നു, അന്ന് മനുഷ്യർക്ക് പകരം ഭീമാകാരന്മാർ ആയ കുരങ്ങന്മാർ ആയിരുന്നു, അവർക്ക് ഭയങ്കര വലുപ്പം ആയിരുന്നു, ഭയങ്കര ആരോഗ്യവും, അവർ ഒരു ആനെ പോലും എടുത്ത് കൊണ്ട് പോകുമായിരുന്നു, അവരുടെ ഭക്ഷണം കല്ലും മണ്ണും ആയിരുന്നു, കാലങ്ങൾ പലതു കഴിഞ്ഞു ഒരു നാൾ ആ ലോകം മുഴുവൻ കത്തി നശിച്ചു, അങ്ങിനെ അവരും നാമാവശേഷമായി.
Subscribe to:
Posts (Atom)