Saturday, September 19, 2020
വ്യാഴവട്ടങ്ങൾ.
ചിലന്തികൾ വലകൾ ഉണ്ടാക്കി കാത്തിരിക്കുന്നു, ഒരിക്കലും കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷയുടെ വലകൾ കെട്ടി അവർ കാത്തിരിക്കുന്നു, മനുഷ്യർ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരത്തിൽ വ്യാഴവട്ടങ്ങൾ തന്നെ കാത്തിരിക്കുന്നു, ഇന്ന് ശരിയാകും നാളെ ശരിയാകുമെന്നുള്ള കാത്തിരിപ്പിന്റെ വ്യാഴവട്ടങ്ങൾ, പ്രണയസാഫല്യത്തിനായി കാത്തിരിക്കുന്ന വ്യാഴ വട്ടങ്ങൾ, അവസാനം പ്രതീക്ഷകൾ എല്ലാം തകർന്നടിയുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം ഉണ്ടല്ലോ അതു പറഞ്ഞറിയിക്കാൻ പറ്റത്തില്ല, ചങ്ക് തകരും, ഹൃദയം പൊട്ടും, നടക്കുകേല എന്നറിഞ്ഞിട്ടും പ്രണയിനിയെ കാത്തിരിക്കുന്ന സ്നേഹമുള്ള കാമുകൻ, കിട്ടില്ലന്നറിഞ്ഞിട്ടും പ്രതിക്ഷ കൈവിടാതെ വ്യാഴവട്ടങ്ങൾ കാത്തിരിക്കുന്ന സ്നേഹവതിയായ പ്രണയിനി അവസാനം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മണിമാളിക കൊടുംങ്കാറ്റിൽ തകർന്നടിയുമ്പോൾ ഒന്ന് പൊട്ടി കരയാൻ പോലും പറ്റാതെ പ്രതിക്ഷ കൈവിടാതെ വീണ്ടും ആർക്കോ വേണ്ടി കാത്തിരിക്കുന്നു, നമ്മുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും നടക്കാത്ത സ്വപ്നങ്ങൾ ആണന്നറിയുബോൾ ജീവിതം പല വ്യാഴവട്ടങ്ങൾ പിന്നിട്ടിരിക്കും, ഒന്ന് തിരിഞ്ഞു നോക്കിയാൽ നമുക്ക് മനസിലാകും നമ്മൾ ആരെ കാത്തിരുന്നു, അര്കുവേണ്ടി ഈ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി, ഉത്തരമില്ല, കാരണം അപ്പോഴത്തെക്കും വ്യാഴ വട്ടങ്ങൾ പലതും കഴിഞ്ഞിരിക്കും, പിന്നെ വിവരംകൈയോടെ നമ്മൾ ഏതോ അഗാധ ഗർത്തത്തിൽ നാം നിപതിക്കുന്നു, ഇതാണ് സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും പ്രേമത്തിന്റെയും തകർച്ചയുടെ ജീവിതം, പല വ്യാഴവട്ടങ്ങൾ പ്രേമം കൊണ്ട് നാം വരച്ച ചിത്രത്തിൽ കരിമഷി പടരാതിരിക്കട്ടെ ഓരോ ജീവിതത്തിലും, കാത്തിരിക്കുക അവൾ വരും, പ്രതിക്ഷ കൈവിടാതെ നീ കാത്തിരിക്കുക , നിന്റെ പ്രണയ കാമുകൻ വരും, വ്യാഴവട്ടങ്ങൾ നമുക്കും കാത്തിരിക്കാം ഇവരുടെ പ്രണയം പൂവണിയാൻ.
Subscribe to:
Post Comments (Atom)
No comments:
Post a Comment