Saturday, September 19, 2020
നഷ്ടപെടുന്ന പറുദീസകൾ. Adf. ly
ദൈവത്തിന് മനുഷ്യരോട് സ്നേഹം ഉള്ളത് കൊണ്ടാണ് സൃഷ്ടിയുടെ ആരംഭഘട്ടത്തിൽ തന്നെ ആദത്തിനെ മയക്കി കിടത്തിയിട്ടു അവനു തുണയാകേണ്ടവളെ സൃഷ്ടിച്ചത്, കാരണം ദൈവത്തിന്റെ സ്നേഹം മൂലം ആദത്തിന് ഒട്ടും നോവാതെ ആണ് ഹൗയ്ക്കുവേണ്ടി ആദത്തിന്റെ വാരിയെല്ല് എടുത്തത്, അങ്ങിനെ ലോക ചരിത്രത്തിലെ ആദ്യത്തെ അനസ്തേഷ്യ ഉണ്ടായി. ദൈവം ഓരോന്നും സൃഷ്ടിക്കുമ്പോൾ അതു അത്രയും പൂര്ണതയോടു കൂടിയേ സൃഷ്ടിക്കു, നമ്മൾ ഒന്നോർക്കുക , അന്ന് ജാതിയില്ല, മതമില്ല, മനുഷ്യർ പരസ്പരം കലഹിച്ചിരുന്നില്ല, ഒരു പാപങ്ങളും ഇല്ലാതെ ആദവും ഹൗവായും സന്തോഷമായി കഴിയുമ്പോൾ അവിടെ സാത്താൻ എത്തുന്നു, ഹൗവായേ പല വാഗ്ദാനങ്ങളും, ഹൗവായേ കൊണ്ട് പ്രലോഭിപ്പിച്ചു തീറ്റുന്നു, അവിടെയാണ് ആദ്യത്തെ പാപം ഉടലെടുക്കുന്നത്, ആദത്തിനെയും ദൈവം വിലക്കിയ ആ കായ് തീറ്റി, രണ്ടുപേരും പാപം ചെയ്യുന്നു, അങ്ങിനെ ദൈവ കല്പന ലംഖിച്ച അവരെ ദൈവത്തിന്റെ മാലാഖമാർ പറുദീസയിൽ നിന്നും പുറത്താക്കുന്നു, ഈ പാപങ്ങൾ മൂലം തലമുറയിലേക്കു അതു കടന്നു വന്നു ഇപ്പോളും നമ്മൾ പാപികളായി ജീവിക്കുന്നു, രക്ഷയുടെയും രക്ഷകന്റെയും സ്നേഹം ഇവർ മനസിലാക്കുന്നില്ല, സാത്താൻ പല രൂപത്തിൽ പല ഭാവത്തിൽ ജനങ്ങളെ കൊണ്ട് പലവിധ പാപങ്ങൾ ചെയ്യിച്ചു പൊട്ടി ചിരിക്കുന്നു, ഒന്നോർക്കുക നിന്റെ രക്ഷ ആകാശവും ഭൂമിയും സൃഷ്ടിച്ചു ദൈവത്തിൽ മാത്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment