Monday, September 21, 2020

അമ്മക്കിളി.

ഒന്നോർക്കുക  നമ്മുടെ  സമൂഹത്തിൽ  തന്നെ  ഉള്ള  ഒരമ്മയുടെ  സ്നേഹത്തെ, തന്റെ  രോഗികളായ  മക്കൾക്കുവേണ്ടി  സ്വന്തം  അവയവങ്ങൾ  വില്പനക്കുവച്ച  ഒരു  സ്നേഹത്തിന്റെ  കഥ, ഒരു ത്യാഗത്തിന്റെ കഥ, അപൂർവങ്ങളിൽ  അപൂർവമായ  ഒരു ത്യാഗത്തിന്റെ കഥ, ഇതാണ്  അമ്മയുടെ  സ്നേഹം  എന്ന്  ഉച്ചത്തിൽ  വിളിച്ചു  പറയാൻ  തോന്നുന്ന  സ്നേഹം  കണ്ണിൽ  കൂടി  കണ്ണുനീർ  ധാരയായി  ഒഴുകിപോകും ഈ  കഥ  കേട്ടാൽ  ഈ  അമ്മയെയും  മക്കളെയും  കണ്ടാൽ, അക്ഷരം  മിണ്ടാൻ  പറ്റാതെ  ജനങ്ങൾ  സ്തംഭിച്ചു  പോയ  നിമിഷം, കേട്ടവർ  കേട്ടവർ  ഈ  അമ്മയെ  കാണാൻ  ഓടിക്കൂടുന്ന ഒരു  അവസ്ഥ, മണിമാളികകളിൽ  വാഴുന്നവർ  കണ്ടിരിക്കേണ്ട  അവസ്ഥ, ഒന്നോർക്കുക  ഇവരും  ദൈവത്തിന്റെ  മക്കളാണെന്ന്‌  നമ്മൾ  ഓർക്കേണ്ടതുണ്ട്, രോഗികളായ  സ്വന്തം  മക്കളെ  തന്റെ  മാറോടു  ചേർത്ത്  മഴയത്തു  കേവലം  ഒരു  പ്ലാസ്റ്റിക്‌  ഷീറ്റിന്റ  കീഴിൽ  കഴിയേയേണ്ടി  വരുന്ന  ഒരു  അവസ്ഥ  ഉണ്ടല്ലോ, അത്  അനുഭവിക്കുന്നവർക്കെ  അറിയൂ, ആ  അമ്മയുടേയുഉം  മക്കളുടെയും  അവസ്ഥ, തന്റെ  ഹൃദയവും  ശ്വാസകോശവും  അതുപോലെ  എന്തൊക്ക  മനുഷ്യ  ശരീരത്തിൽ  ഉപയോഗിക്കാൻ  പറ്റുമോ  അതെല്ലാം  ഈ  അമ്മ  മക്കൾക്കു  വേണ്ടി  വില്കുവാനായി  പരസ്യം  നൽകി  കാത്തിരിക്കുന്നു, താൻ  മരിച്ചാലും  വേണ്ടില്ല  തന്റെ  മക്കൾ  ജീവിച്ചിരിക്കണം, അവർക്ക്  ഒരു നല്ല  കിടപ്പാടം  വേണം  അവർക്ക്  ഏറ്റവും  നല്ല  ചികിത്സാ  വേണം, ഇതൊക്കെ  ഏതൊരു  അമ്മയെയും  പോലെ  ഈ  അമ്മയും  ചിന്തിച്ചു  പോയി, ആ  അമ്മയുടെ  കണ്ണുനീർ  ഒരു  പക്ഷെ  സമൂഹം  മുഴുവൻ  ചാമ്പലാക്കിയേയ്ക്കാം, അത്രയും  വേദന  ആ  അമ്മ  അനുഭവിക്കുന്നു, പരിഭവം  ഇല്ല , പരാതി  ഇല്ല  ഒള്ളത്  ഒത്തിരി  സ്നേഹവും  കരുതലും  മാത്രം, നമുക്കും  ഈ  അമ്മയ്ക്കും  മക്കൾക്കും  വേണ്ടി  പ്രാർഥിക്കാം, ദൈവം  നല്ലത്  വരുത്തട്ടെ  എന്ന്  ആശംസിക്കാം. 

No comments:

Post a Comment