Sunday, September 20, 2020
അക്കൽദാമ.
ചോരത്തുള്ളികൾ വീണ അക്കൽദാമകൾ, പാപം ചെയ്തു ദൈവതേജസ് നഷ്ട്ടപെട്ടവർ, പാപത്തിന്റെ പടുകുഴിയിൽ പെട്ടു ജീവിതം തകർന്നെന്ന് തോന്നുന്നവർ, കാലം എനിക്ക് ഒന്നിനും മാപ്പ് തരില്ല എന്ന് വിചാരിച്ചു ജീവിക്കുന്നവർ, വീണ്ടും വീണ്ടും പാപത്തിന്റ അഗാധഗർത്തത്തിൽ ചെന്ന് വീഴുന്നവർ, സകല ദുർസ്വഭാവങ്ങളും ഇന്ന് കൊണ്ടു നിർത്തുവാണ് എന്നു പറയുമ്പോൾ തന്നെ തന്നെ കൊണ്ട് അതിനാവില്ല എന്ന് പറഞ്ഞു വീണ്ടും പാപത്തിൽ വീഴുന്നവർ ഒന്നോർക്കുക, നിന്റെ പാപം രക്തത്തേയ്ക്കായിലും ചുമപ്പായാലും, എന്നെ കൊണ്ട് ഒന്നും പറ്റത്തില്ല എന്നോർക്കുമ്പോളും, ഞാൻ തകർന്നു എന്നു കരുതി എല്ലാത്തിലും നിന്നും മാറിനിന്നു ഒറ്റപെടലിന്റ ഏകാന്തതയിലേക്കു വീണ്ടും മാറിപ്പോകുന്നു, നിന്റെ അവസ്ഥ എന്തുമാകട്ടേ ഒന്നോർക്കുക നിന്നെ രക്ഷിക്കാൻ കരുത്തുള്ള ഒരു കരം നിന്റെ നേരെ നീട്ടുന്ന ഒരു ദൈവം ഉണ്ടന്നോർക്കുക, കരയണ്ട പരിഭവിക്കണ്ട നിന്റെ സകല പാപങ്ങളും ഒറ്റപെടിലും എല്ലാം ആ കരുണാമയനായ ദൈവത്തിന്റെ കൈകളിൽ നീ സമർപ്പിച്ചാൽ അവിടെ തുടങ്ങും നിന്റെ രക്ഷയുടെ പരിവർത്തനത്തിന്റ നാളുകൾ , നിന്നെ വിളിച്ചു അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കാത്ത സ്നേഹവാനായ ദൈവം, ഒന്നോർക്കുക, നിന്റെ പാപം എത്രയോ കഠിനം ആയിരുന്നു എങ്കിലും രക്ഷയില്ല എന്ന് തോന്നി പോയിട്ടും, ആരും എന്നെ സഹായിക്കില്ല എന്ന് വിചാരിക്കുമ്പോളും , നിന്റെ വിളി കേൾക്കാൻ കാത്തിരിക്കുന്ന ഒരു ദൈവം ഉണ്ടന്നോർക്കുക, എല്ലാം സമർപ്പിക്കുക പ്രാർഥിക്കുക നീ രക്ഷപെടും, ഇനി പാപം ചെയ്യാതെ ജീവിക്കുക, സന്തോഷവും സമാധാനവും നാഥൻ നിനക്ക് തരട്ടെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment