Wednesday, September 16, 2020

താലി.

രണ്ടു  വ്യക്‌തികൾ  ഇവിടെ  ഒരു  താലി  ചരട്  മുഖന്ദിരം  ഒന്നാകുമ്പോൾ  മറ്റൊരിടത്തു  രണ്ട്  കുടുംബങ്ങൾ  ഒന്നാകുകയാണ്, ഇതാണ്  ബന്ധങ്ങൾ, ഈ  ബന്ധം  ശക്തമായി  മുന്നോട്ട്  പിക്കണമെങ്കിൽ  അവിടെ  അക്ഷത്തെറ്റുകൾ  ഉണ്ടാകരുത്, ഒരിറ്റു  മഷി  വീണാൽ, ഒരുതുള്ളി  കണ്ണുനീർ  വീണാൽ  ഈ  ബന്ധം  ചിലപ്പോൾ  ബന്ധനമായി  മാറിയേക്കാം, ഒന്നോർക്കുക  പരസ്പരം  ഉള്ള  വിശ്വസ്ഥത , രണ്ടു  വ്യക്‌തികളുടെയും  സത്യസന്ധത  ഇതൊക്ക ഇവിടെ  ആവശ്യമാണ്, ഒരു  സന്തോഷ  കുടുംബ  ജീവിതത്തിൽ  ചില  അക്ഷര  തെറ്റുകൾ  ഉണ്ടാകുമ്പോൾ, ഇവിടെ  ദാമ്പത്യം  തെരുവിൽ  വലിച്ചിഴക്കപ്പെടുന്നു, സ്ത്രീയും, പുരുഷനും  അനുഭവിക്കുന്ന  ഒരു  മാനസികാവസ്‌ഥ  ഉണ്ടല്ലോ, അതൊന്നും  പറഞ്ഞറിയിക്കാൻ  പറ്റത്തില്ല, പിന്നെ  ചില  ബന്ധങ്ങൾ  നാണക്കേടുകൊണ്ട്  ഒരു  ചാൺ  കയറിലോ, അല്ലെങ്കിൽ  ഒരിറ്റ്  വിഷത്തിലോ  അവസാനിക്കുന്നു, എന്നാൽ  ഈ  നഷ്ടപ്പെടുത്തുന്ന  ജീവനുകൾ  അങ്ങിനെ  നഷ്ടപെടുത്തുവാൻ  ഉള്ളതല്ല, ആ  ജീവനുകൾ  വളരെ  വിലപ്പെട്ടതാണ്, നശിപ്പിക്കാൻ  ഉള്ളതല്ല  എന്നോർക്കുക, നിന്റെ  ജീവൻ  നഷ്ടപ്പെടുമ്പോൾ , നിന്റെ  കുടുംബം, നിന്റെ  കുട്ടികൾ  എല്ലാരും  സമൂഹത്തിൽ  ഒറ്റ  പെടുന്നതിനോടൊപ്പം  അവർ  അനുഭവിക്കുന്ന ദുഃഖങ്ങളും  നമ്മൾ  ഓർക്കുക, നമുക്ക്  കിട്ടിയ  ഈ  ജീവിതം  കളയാതെ, ഈ  പവിത്രമായ  താലി  ബന്ധം  പൊട്ടി  പോകാതെ  നോക്കണം, താലിയിൽ  ഉള്ള  രണ്ട്  അക്ഷരങ്ങൾ  രണ്ടു  കുടുംബങ്ങളാണ്, അതു  കളഞ്ഞു  കുളിക്കരുത്, ഒരിക്കൽ  ഇത്  നഷ്ടപ്പെട്ടാൽ  വിളക്കി  ചേർക്കുവാൻ  ബുദ്ധിമുട്ടാണ്  എന്നോർക്കണം. 

No comments:

Post a Comment