Wednesday, September 16, 2020

ലിയോണി.

ഈ  ഭുമിയിൽ  ഏതെങ്കിലും  തരത്തിൽ  കുറവുള്ള  ആൾക്കാരെ  ഉള്ളു, athenthanu, അത്  അങ്ങിനെയാണ്, ദൈവം  സൃഷ്ടിക്കുമ്പോൾ  അവനു  മുഴുവനായ  രൂപവും, ഭംഗിയും  കൊടുത്തിരുന്നെങ്കിൽ  അവൻ  ദൈവത്തെ  ധിക്കരിച്ചേനെ, അവൻ  ദൈവത്തോട്  മറുതലിച്ചേനെ, ഒരുത്തനോട്  ദൈവത്തിന്  സ്നേഹം  ഇല്ലാഞ്ഞിട്ടല്ല  അവനു  കുറച്ചു  കുറവുകൾ  നൽകുന്നത്, മറിച്ചു  അവന്റെ  ജീവിതം  മുഴുവൻ  അവനു  ദൈവം  കൊടുക്കാത്തതിനെ  പറ്റി  എന്നും  ദൈവത്തോട്  പ്രാർത്ഥിക്കാൻ  ആണ്, നമ്മൾ  ഒന്നോർക്കുക  സർവേശ്വരൻ  തരുന്ന  കുറവുകളെ  സന്തോഷത്തോടെ  സ്വീകരിക്കുക, കാരണം  അതിന്  പുറകിൽ  ദൈവത്തിന്  ഒരു  ഉദ്ദേശ്യം  ഉണ്ടായിരിക്കും, നിന്റെ  ഇല്ലായ്മയിൽ  നിന്റെ  നാഥനെ  കുറ്റം  പറയാതെ  നമ്മുക്ക്  ഈ  ജീവിതം  തന്നവനെ  സ്തുതിക്കുക, ദൈവ  ദൃഷ്ടിയിൽ  ഒന്നും  മറഞ്ഞിരിക്കുന്നില്ല, നമ്മൾ  ഒരു  കുറവുള്ളവരെയും  കളിയാക്കരുത്  കാരണം  നീയും  ഒരു  കുറവുള്ളവനാണ്, ചില  വീടുകളിൽ  ബുദ്ധി  കുറഞ്ഞ  കുഞ്ഞുങ്ങൾ  കാണും, ചിലേടത്തു  കണ്ണു  കാണാൻ വയ്യാത്ത  കുഞ്ഞുങ്ങൾ  കാണും, നാം  അവരെ  കളിയാക്കരുത്, കാരണം  ആ ആരാണ്  ദൈവത്തിനു  ഏറ്റവും  പ്രിയപ്പെട്ടവർ  എന്നോർക്കുക, എപ്പോളും  ഈ  കുഞ്ഞുങ്ങൾ  പാപം  ചെയ്യാത്തവർ  ആയിരിക്കും, പാപം  എന്തെന്ന്  പോലും  ഇവർ  അറിയുന്നില്ല, നമ്മുടെ  ഓരോ  നേട്ടത്തിലും  അഹങ്കരിക്കാതെ  നെഗളിക്കാതെ  മുന്നോട്ട്  നിന്റെ  ജീവിതം  കൊണ്ടുപോയാൽ  ദൈവം  നിന്നെ  വിളിക്കുമ്പോൾ  കണക്കു  പുസ്തകത്തിൽ  നിന്റെ  നന്മയുടെ  കോളത്തിൽ  എന്തെങ്കിലും  കാണും, ഒരു  ഗുണവും  ഈ  ഭുമിയിൽ  ആർക്കും  ചെയ്യാതെ  തിന്നു  കുടിച്ചു  ജീവിച്ചവരുടെ  കാര്യം  ഹാ  കഷ്ടം  അല്ലാതെ  എന്ത്  പറയാൻ. 

No comments:

Post a Comment