Thursday, September 17, 2020
വിശ്വാസം.
കണ്ടു വിശ്വസിക്കുന്നവരെ പോലെയല്ല കാണാതെ വിശ്വസിക്കുന്നവർ, അവർ എത്രയോ ഭാഗ്യവാന്മാർ ആയിരിക്കും, ഒരു സ്ത്രീയുടെ വിശ്വാസം വിശുദ്ധ ഗ്രന്ഥം പരാമർശിക്കുന്നു, വര്ഷങ്ങളായി രക്‌ത സ്രാവമായി പല വൈദ്യന്മാരുടെ അടുത്ത് പോയവൾ തന്നെ സൃഷ്ടിച്ചവനെ കണ്ടിമുട്ടിയപ്പോൾ ജനത്തിരക്കിനിടയിലും അവൾ അവന്റെ വസ്ത്രത്തിന്റ അറ്റത്തു ഒന്ന് തൊട്ടതേയുള്ളു ആ ക്ഷണത്തിൽ അവൾ സൗഹ്യമാകുന്നു, അതാണ് അവളുടെ വിശ്വാസം, പലരും ശരിയാകില്ല എന്നു പറഞ്ഞു , പലരും സമൂഹത്തിൽ ഒറ്റപ്പെടുത്തി, എന്നാലും അവളുടെ വിശ്വാസം അവൾ മുറുകെ അവൾ പിടിച്ചു, സൗഹ്യമാക്കുന്നവന്റെ അടുത്ത് അവൻ എത്തി പെട്ടപ്പോൾ അവളുടെ തീവ്ര വിശ്വാസം അവളെ സുഹമാക്കി, അതാണ് വിശ്വാസം, ജനക്കൂട്ടത്തിന്റ ഇടയിൽ അവൾ ഒന്ന് മാത്രം ആഗ്രഹിച്ചു, എന്റെ നാഥന്റെ വസ്ത്രത്തിൽ ഒന്ന് തൊടാൻ എങ്കിലും അവസരം ലഭിച്ചിരുന്നെങ്കിൽ ഞാൻ സൗഹ്യമായേനെ , അതേ ആ തിരക്കിനിടയിൽ അവൾ പ്രതിസന്ധികളെ വകവെക്കാതെ വിശ്വാസം മുറുകെ പിടിച്ചു അവിടെ ആ അത്ഭുതം നടന്നു, ചിലർ വിശ്വാസത്തിൽ സൗഹ്യമാകുമ്പോൾ ചിലർ നാഥനെ കണ്ടുമുട്ടമ്പോൾ സൗഹ്യമാകുന്നു, അക്കാലത്തെ സുഹിമാൻമാരും മ്ലേച്ചന്മാരും വ്യഭിചാര കുറ്റത്തിന് പിടിച്ച ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാൻ വേണ്ടി ഓടിച്ചിട്ട് എറിയുമ്പോൾ അവൾ അവളുടെ സൃഷ്‌ടാവിന്റെ മുൻപിൽ വന്നു ഓട്ടത്തിനിടെ അവനെ നാഥനെ കണ്ടുമുട്ടുന്നു, അതുവരെ മദ്യത്തിലും, മദിരാശിയിലും ആറുമാദിച്ച അവരോട് തന്റെ മുൻപിൽ യാചനയോടു കൂടി നിലത്തു കിടക്കുന്നവളെ നോക്കി കൈ ചൂണ്ടി നിലത്തു നോക്കി അവളുടെ ജീവിതം മനസിലാക്കി, നിങ്ങൾ വ്യഭിചാരകുറ്റത്തിനാണല്ലോ ഇവളെ കല്ലെറിഞ്ഞു കൊല്ലാൻ ഓടിക്കുന്നത്, എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങളിൽ പാപം ചെയ്യാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടേ, നിലത്തു നോക്കി എന്തോ കുറിച്ച് കൊണ്ടിരുന്ന സൃഷ്ടികർത്താവ് തല ഉയർത്തി നോക്കിയപ്പോൾ ഒരുത്തരെയും കാണാനില്ല, അവരുടെ പിടിയിൽ നിന്നും രക്ഷപെട്ട അവൾ നാഥന്റെ കാലിൽ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു, തന്റെ പാപങ്ങൾ ക്ഷമിക്കുവാൻ പ്രാർഥിച്ചു, അവൻ അവളോട് , നിന്റെ പാപങ്ങൾ ഞാൻ ക്ഷമിച്ചിരിക്കുന്നു, മോളെ നീ സമാധാനത്തോടെ നിന്റെ വീട്ടിൽ പോവുക, ഇനി മേലിൽ പാപം ചെയ്യരുത്, ഇതാണ് നമ്മൾ കാണേണ്ടത് സൃഷ്ടിയുടെ കഷ്ടപ്പാടിന്റെ സമയത്തു സൃഷ്ടാവ് നിന്നെ തേടിയെത്തുമെന്ന്, ഒന്നോർക്കുക മനുഷ്യരാൽ അസാധ്യം, ദൈവത്താൽ എല്ലാം സാധ്യം എന്ന്
Subscribe to:
Post Comments (Atom)
No comments:
Post a Comment