Friday, September 18, 2020

ഹക്കിഖത്.

അങ്ങിനെ  ആണ്  ചില  യാഥാർഥ്യങ്ങൾ, കണ്ടിട്ടും  കാണാതെ  പോകേണ്ടി  വരുന്ന  അവസ്ഥ, ജീവിതത്തിന്റെ  സിംഹഭാഗവും  കുടുംബത്തിനും  കുട്ടികൾക്കും  മാതാപിതാക്കൾക്കും  വേണ്ടി  നരകിച്ചു  ഉരുകി  തീരുന്ന  ചില  പാഴ്  ജന്മങ്ങൾ, എത്ര  എരിവെയിലത്തു  കിടന്ന്  കഷ്ടപെട്ടാലും  പരാതിയുടെയും, പരിഭവത്തിന്റെയും  ഘോഷയാത്രകൾ, ചിലർ  അങ്ങിനെ  യാതൊരു  പരിഭവവും  ഇല്ലാതെ, സങ്കടം  വന്നാൽ  ഒന്ന്  പൊട്ടികരയാൻ  പോലുമാകാതെ  എരിഞ്ഞു  തീരുന്നവർ, അവരാണ്  നമ്മുടെ  പിതാക്കന്മാർ, ആരും  അവരുടെ  സങ്കടങ്ങൾ  കാണാറില്ല  കണ്ടവരും  അറിഞ്ഞവരും  ഗൗനിക്കാറില്ല, വിഷമങ്ങൾ  എല്ലാം  നെഞ്ചിലൊതുക്കി  ആണായിപ്പോയതിന്റെ പേരിൽ  കരയാൻ  പോലും  അവകാശം  നിഷേധിച്ചവർ  അവർ  കരയുന്നതു  പോലും  വാതിലടച്ചു  ഹൃദയം  തകരുന്ന  വേദനയിലും  മറ്റുള്ളവരെ  അറിയിക്കാതെ  ഉള്ളിൽ  പൊട്ടിക്കരയുന്നവർ, ഇതാണ്  ഒരു  പുരുഷ  ജന്മം, അവൻ  എല്ലാർക്കും  വേണ്ടി  സ്വന്തം  ആരോഗ്യവും  ആയുസ്സും  നഷപെടുത്തുന്നു, ഒടുവിൽ  ഭാര്യക്കും, മക്കൾക്കും  വേണ്ടാത്തവനായി  അഗതി  മന്ദിരത്തിന്റെ നാല്  ചുവരുകളിൽ  കൊണ്ടുപോയി  തള്ളുന്നു, ഇതാണ്  ഒരു  പുരുഷ  ജീവിതം , ഇതാവണം  ഒരു  പുരുഷ  ജീവിതം, അവനു വേണ്ടി  സമൂഹം  സമരം  ചെയ്യത്തില്ല, അവനു  വേണ്ടി  കുടുംബക്കാർ  പട്ടിണി  ഇരിക്കത്തില്ല. ഒന്നോർക്കുക  നിങ്ങൾ  തെരുവിൽ  ഒറ്റപ്പെടുത്തി  വലിച്ചെറിഞ്ഞ  ആ  മനുഷ്യൻ  ഒരു  കാലത്ത്, നിങ്ങളുട  ഭർത്താവ്  ആയിരുന്നു, നിങ്ങളുടെ  അച്ഛൻ  ആയിരുന്നു  നിങ്ങളുടെ  എല്ലാം  ആയിരുന്നു,  ഇപ്പോൾ  നിങ്ങളുടെ  കണ്ണിൽ  നിന്നും  ഇറ്റുവീഴുന്ന  ഒരു  തുള്ളികണ്ണുനീർ  മതി, ഈ  ജന്മങ്ങൾ  ധന്യമാകാൻ. 

No comments:

Post a Comment