Sunday, September 27, 2020
ഈയലുകൾ . adf. ly
നമ്മൾ ചില കാലങ്ങളിൽ കാണുന്നതും എന്നാൽ അതിന്റ അർഥം മനസിലാക്കാതെ പോകുന്നതും ആയ ചില പാവം ഈയലുകൾ ഉണ്ട്, മിക്കവാറും ഇത് വിരുന്ന് വരുന്നത് സന്ധ്യയോടുകൂടി ആയിരിക്കും, ഈ പാവങ്ങൾ ചില മുന്നറിയിപ്പ് തരുകയും മറ്റു ചില ജീവികൾക്ക് ഭക്ഷണം ആയി തീരുകയും ചെയ്യുന്നു, ഒരു രീതിയിൽ പറഞ്ഞാൽ ഒരു തരം ബലി തന്നെ, നമ്മുടെ നാട്ടിൽ മത്തി വാലൻ എന്നൊരു തരം പക്ഷിയുണ്ട്, അവക്കു ചില ദിവസങ്ങളിൽ വൈകിയാലും ഭക്ഷണം കിട്ടാറില്ല, അവയ്ക്കു വേണ്ടി ദൈവം അയക്കുന്ന ഒരു തരം ശലഭങ്ങൾ ആണ് ഈ ഈയലുകൾ, കുറച്ചു പാവം ഉറുമ്പുകൾക്കും ഭക്ഷണം ആയി സ്വയം ബലിയാകുന്നു, ആകെയുള്ള അവരുടെ ഈ ഭൂമിയിലെ ജീവിതം വെറും അര മണിക്കൂർ മാത്രമാണ്, എങ്കിലും ഉള്ള സമയം അത് സന്തോഷത്തോടെ നമ്മുടെ ഇടയിൽ ജീവിച്ചു മരിക്കുന്നു, ഈ മഹത്തായ ത്യാഗം മനുഷ്യർ മനസിലാക്കുന്നില്ല, അഥവാ മനസിലാക്കിയാലും അതിന്റ അഗാധമായ അർദ്ധത്തിലേക്കു പോകാറില്ല, മനുഷ്യർ എപ്പോളും അങ്ങിനെ ആണ്, അവനു അവന്റെ കാര്യം മാത്രം, ദൈവം ഓരോ അടയാളങ്ങൾ തരുമ്പോൾ നാം തള്ളിക്കളയരുത്, നീ ഒന്നോർക്കുക നിന്റെ മുൻപിൽ ഈയലുകളായി ഈ വന്ന പാവങ്ങൾ ഒരു കാലത്തു നമ്മുടെ എല്ലാമായിരുന്നവർ ആയിരുന്നു എന്ന്, ഒന്നോർക്കുക ഇതൊരു വിശ്വാസം ആണ് ചില രാജ്യങ്ങളിലെ, എന്തായാലും ഇതിനെ ചവിട്ടി തൂത്തു കളയരുത്, കാരണം അവർ നമ്മളോട് ഒരു ഉപദ്രവവും ചെയ്തിട്ടില്ല, പാവങ്ങൾ പോകട്ടെ ഈ അനന്തമായ ഏതോ ലോകത്തിലേക്ക്.
Subscribe to:
Post Comments (Atom)
No comments:
Post a Comment