Sunday, September 13, 2020

നെടുവിളിയാൻ വീണ്ടും കൂവി രാത്രിയുടെ അന്ത്യയാമത്തിൽ ചാവാലിപ്പട്ടികൾ ഓരിയിട്ടു തെക്കിനിയിൽ കിടന്ന പൂച്ച മുറൂമി കൊണ്ടോടി ആഞ്ഞിലി മരത്തിന്റെ കൊമ്പത്തിരുന്ന മൂങ്ങ ചിറകടിച്ചു പറക്കുന്ന ഒരു ശബ്ദം അന്തരീക്ഷത്തിൽ ആകെ ഒരു ഗന്ധം, മുത്തശ്ശി എഴുനേറ്റ് കട്ടിലിൽ തന്നെ ഇരുന്നു നാമം ജപിച്ചു, മുത്തശ്ശി കുറച്ചു നേരം കിഴക്കോട്ടു നോക്കി നിശ്ശബയായി നിന്ന് മനോഗദം പോലെ പറഞ്ഞു ഇനി ആരെയാണോ അവൾക്കു വേണ്ടത്, പഴയ കാല ഓർമ്മകൾ മുത്തശ്ശിയെ ഭയപ്പെടുത്തി, അയല്പക്കത്തെ കാർത്യാനി ഇന്നലെയും പറഞ്ഞതാ, ദേവകി അവൾ വീണ്ടും ഇറങ്ങിയിട്ടുണ്ടന്നാണ് തോന്നുന്നത് കേട്ടോ, ഇത്തവണ ആരെയാണോ അവൾക്കു വേണ്ടത്, ഓരോ വരവിലും അവൾ ആരെയെങ്കിലും കൊണ്ടുപോകും, മുത്തശിക്ക്‌ ഭയം കൂടി വന്നു, വീട്ടിൽ ആരോടും പറഞ്ഞില്ല, എന്തിനാ എല്ലാവരെയും പേടിപ്പിക്കുന്നത്, അന്നത്തെ ആ ഗന്ധം ഇപ്പോളും അന്തരീക്ഷത്തിൽ ഉള്ള പോലെ തോന്നുന്നു, അന്ന് നേരത്തെ മുത്തശ്ശി എഴുനേറ്റു, നീട്ടി വിളിച്ചു, ഉണ്ണി, ഉണ്ണിയെ, അവൻ പാതി ഉറക്കത്തിൽ ഒന്ന് മൂളി, മുത്തശ്ശി ഓർത്തു ഇവൾ അന്നേ ഉണ്ണിയെ നോട്ടമിട്ടു നടക്കുകയാണെന്ന്, അവൾ കാണാൻ ചന്തമുള്ള ആണുങ്ങളെ വശീകരിച്ചു അവരുടെ രക്തം ഊറ്റിക്കുടിക്കും, ഇത് പോലെ ഒരു കാലത്തായിരുന്നു ഇവിടുത്തെ മുത്തശ്ശനെ അവർ കൊണ്ട് പോയത്, അതിൽ പിന്നെ മുത്തശ്ശിക്ക് ഭയമാണ്, തനിക്ക് ആകപ്പാടെയുള്ള തുണയും, താങ്ങും തണലും എല്ലാം ഉണ്ണി മാത്രമല്ലേ, പതിവുപോലെ ഉണ്ണി അന്ന് രാത്രിയും പട്ടണത്തിൽ പോയി വരുന്ന വഴി ഒരു സുന്ദരി പെണ്ണ് ഒപ്പം ചെന്നിട്ട് ചോദിച്ചു, ചേലപ്പാട്ടു ഇല്ലത്തേക്കുള്ള വഴി ഒന്ന് പറയുമോന്ന്, ഉണ്ണി ഒന്നും ആലോചിച്ചില്ല ഏറെ സന്തോഷത്തോടെ പറഞ്ഞു, എന്റെ കൂടെ പോന്നോളൂ, ഞാൻ ആ ഇല്ലത്തെ ഉണ്ണിയാണ്, അവൾക്കു കൂടുതൽ സന്തോഷമായി, അവർ രണ്ടാളും കൂടി മുറ്റത്തു നിന്നു, ഉണ്ണി നീട്ടി വിളിച്ചു, മുത്തശ്ശി ആരാണ് വന്നിരിക്കുന്നത് എന്ന് നോക്കിക്കേ, മുത്തശ്ശി ഓടിവന്നു, അത്ര പരിചയം ഇല്ലാത്ത പോലെ ഉണ്ണിയെ ഒന്ന് നോക്കി, ആരാണാവോ എന്ന അർഥത്തിൽ, അതിനു മുൻപ് അവൾ പറഞ്ഞു, മുത്തശ്ശിക്ക് ഓർമ്മയുണ്ടോ എന്നറിയില്ല, പണ്ട് ഇവിടുത്തെ അമ്മാവൻ ഒരു അടിച്ചു തളി കാരിയുമായിട്ട് ഇഷ്ടമായിരുന്നല്ലോ, മുത്തശ്ശി പിന്നോട്ടുള്ള കാലത്തിലേക്ക് ഒന്ന് ഊളിയിട്ടു, മുത്തശ്ശിക്ക് കാര്യം മനസിലായി, ഇന്നലെ എന്ന പോലെ എല്ലാം ഓർമയിൽ വന്നു, അതേയ് മുത്തശ്ശി ചോദിച്ചു, നീ അവടെ ആരാ, അവൾ പറഞ്ഞു, ഞാൻ മൂത്ത മകൾ രാഗിണി, മുത്തശ്ശി ഓർത്തു, അതേ അവളെ പോലെ തന്നെ ഇവളും, മുത്തശ്ശിക്ക് സന്തോഷമായി, ഓടിച്ചെന്നു കെട്ടിപിടിച്ചു ആ കവിളത്തു ഉമ്മ കൊടുത്തു, ഉണ്ണി ഒന്നും അറിയാതെ സ്‌തംഭിച്ചു നിന്നു,.. തുടരും.

രാഗിണി  ഉണ്ണിയെ  ഒന്ന്  നോക്കി, ആ  നോട്ടത്തിൽ  ഉണ്ണി  ആകെപ്പാടെ  ദഹിച്ചു  പോയപോലെ  തോന്നി, ഇങ്ങനെ  കാലം  കുറെ  കഴിഞ്ഞു, ഇപ്പോൾ  രാഗിണി  ആ  വീട്ടിലെ വളരെ  സ്നേഹിക്കപെടുന്ന  ഒരു  സുന്ദരിക്കുട്ടിയാണ്, മുത്തശ്ശിക്ക്  മനസ്സിൽ  ഒരു  പദ്ധതി  കൂടിയുണ്ട്, ഉണ്ണിയെ  കൊണ്ടു  രാഗിണിയെ  കല്യാണം  കഴിപ്പിക്കുക, ഉണ്ണിയും  പതിയെ  പതിയെ  അവളെ  അഗാധമായി  സ്നേഹിക്കുവാൻ  തുടങ്ങി, പിന്നയും  കാലം  കഴിഞ്ഞു, മുത്തശ്ശി  ഒരിക്കൽ  അവളോട്‌  പറഞ്ഞു  ഇങ്ങനെ  ഒരു  ആഗ്രഹം , അവൾ  വളരെ  സന്തോഷത്തിൽ  തലയാട്ടി, ഉണ്ണിക്കും  മറിച്ചൊരു  അഭിപ്രായമില്ലായിരുന്നു, മുത്തശ്ശി  നീട്ടി  വിളിച്ചു, രാഗിണീ, രാഗിണീ, അവൾ  മുത്തശ്ശിക്ക്  ഇടതു  വശം  വന്നു  പടിക്കെട്ടിൽ  ഇരുന്നു, മുത്തശി  ഒരു  ചരട്  എടുത്തു  അവളുടെ  കൈയിൽ  കെട്ടുവാൻ  തുടങ്ങി, ആ  നാട്ടിൽ  ഒക്കെ  ഇങ്ങനെ  ഒരാചാരം  ഉണ്ട്, അതായത്  ചെറുക്കന്റെ  മുത്തശ്ശി  കാലിപ്പുഴ  അമ്മയുടെ  അടുത്ത്  പൂജിച്ച  ഒരു  ചരട്  പ്രതിശ്രുത  വധുവിന്  കെട്ടുക  എന്നുള്ളത്, ഈ  ചരട്  മുത്തശി  കെട്ടാൻ  തുടങ്ങി  അപ്പോൾ  രാഗിണി  കുറച്ചു  ഗൗരവത്തിൽ  ചോദിച്ചു, ഇതെന്താണ്, മുത്തശ്ശി  പറഞ്ഞു, ഇത്  മോളേ  ഭയങ്കര  ശക്‌തിയുള്ള  ചരടാണ്‌, പ്രതേകമായി  പൂജിച്ചതാണ്, ഇത്  കേട്ടപ്പോൾ  രാഗിണി  ദേഷ്യത്തിൽ  മുത്തശ്ശിയോട്  പറഞ്ഞു, മുത്തശ്ശി  ഇത്  ഞാൻ കേട്ടുകേല, അതെന്താ  മുത്തശി  ചോദിച്ചു, അവൾ  പറഞ്ഞു, എന്റെ  അമ്മ  എന്നോട്  പറഞ്ഞിട്ടുണ്ട്  ഒരു  അമ്പലത്തിലും, പള്ളിയിലും  പൂജിച്ച  ഒന്നും  നീ  ഉപയോഗിക്കരുത്  എന്ന്, ഉണ്ണി  ഇതെല്ലാം  കേട്ടുകൊണ്ട്  അവളെയും  മുത്തശ്ശിയേയും  മാറി മാറി  നോക്കി, ഒരു  ദിവസം  രാഗിണി  മുത്തശ്ശിയോട്  പറഞ്ഞു, മുത്തശ്ശി  ഇന്ന്  പൂർണ  നിലാവുള്ള  രാവണല്ലോ, എനിക്ക്  ഉണ്ണിയുടെ  കൂടെ  നാഗപാല  ചുവട്ടിൽ  ഒന്ന്  പോകണം, മുത്തശ്ശി  ചോദിച്ചു  മോളേ  രാവിലെ  പോയാൽ  പോരേ, അവൾ  സമ്മതിച്ചില്ല, ഇന്ന്  തന്നെ  പോകണം, അന്ന്  ര്രാത്രി  ആ  പൂർണ  നിലാവുള്ള  ആ  രാത്രിയിൽ  രാഗിണി  ഉണ്ണിയേയും  കൂട്ടി  നാഗപാല  ചുവട്ടിൽ  എത്തി, അവൾ  പലതും  അവനോട്  പറഞ്ഞു, അവർ  പരസ്പരം  അലിഞ്ഞു  ചേർന്നു, ഞരബുകൾ  പൊട്ടുന്ന  ഒരു  തരം  അനുഭൂതി, അവർ  ആ  പൂനിലാവിൽ  ചുറ്റി  പടർന്നു  ഒന്നായി, ഒരു  ശരിരം  ആയി, അവൾ  അവനെ  വേണ്ടുവോളം  ആസ്വദിച്ചു, ഏതോ  യാമത്തിൽ  ഉറങ്ങിയ  ഉണ്ണിയുടെ  രക്തം  അവൾ  വലിച്ചു  കുടിച്ചു, ആവോളം  കുടിച്ചു, അവൾ  മതിമറന്നു  നൃത്തമാടി, നേരം  പന്പനാ  വെളുത്തു, അവൾ  ഏതുലോകത്തിൽ  മറഞ്ഞു  പോയി, ഉണ്ണിയെ  കാണാതെ  വിഷമിച്ച  മുത്തശ്ശി  കാലത്തെ  അവൾ  പറഞ്ഞ  ആ  നാഗപാല  ചുവട്ടിൽ  എത്തി, ഒരു  രൂക്ഷഗന്ധം  മുത്തശ്ശിക്ക്  അനുഭവപെട്ടു, ഒരു  തരം  എല്ലും  തലമുടിയും  കരിയുന്ന  മണം, മുത്തശ്ശി  മനസു  തകർന്ന്  പൊട്ടി  കരഞ്ഞു  അവിടെ  വീണു, ആൾക്കാർ   ഓടിക്കൂടി , അവർ  വിവരം  മനസിലാക്കി, ചെട്ടിയാർ  മനയ്ക്കലെ  കാരണവർ  പറഞ്ഞു, അവൾ  വീണ്ടും  ഇറങ്ങിയെന്നു  തോന്നുന്നു, ജനങ്ങളോടായി  അദ്ദേഹം  പറഞ്ഞു, ഇനിയും  ചെറുപ്പക്കാർ  ഇനിയും  പോയേക്കാം, വളരെ  സൂക്ഷിക്കുക, ഇനി  അവളെ  ബന്ധിക്കാതെ  തരമില്ല, ഈ  മരത്തിൽ  തന്നെ  അവളെ  ബന്ധിക്കണം, ഉപായക്കരിയല്ല, അങ്ങിനെ  പല  മന്ത്രവാദികൾ  എല്ലാവരും  കൂടി  അവളെ, ആ  രാഗിണി  എന്ന  സുന്ദരി  യക്ഷിയെ  തളച്ചു, ആ മരത്തിന്റെ  ചുവട്ടിൽ  ഇന്നും  ഉണ്ണിയുടെ  മുടിയും, നഹവും  കിടപ്പുണ്ട്, ആ  മരവും  ഇപ്പോളും  ആരെയോ  കാത്തു  വീഴാറായ  പോലെ  നില്കുന്നു. 

No comments:

Post a Comment