Sunday, September 13, 2020
പഴുത്ത ഇല.
ജീവിതവും ഇങ്ങനെയാണ്, ഒരു പഴുത്ത ഇലപോലെ, എന്നാൽ ഒന്നോർക്കുക ഈ വീണു കിടക്കുന്ന പഴുത്ത ഇലയും ഒരുകാലത്തു ഒരു പച്ച ഇലയായിരുന്നു എന്ന്, ജീവിത കാലം മുഴുവൻ തന്റെ വീടിനും പിന്നെ മക്കൾക്കുമായി സ്വന്തം ജീവിതം മുഴുവൻ ഹോമിച്ചു കഴിയുമ്പോൾ ചില മക്കളുണ്ട്, അവർ പഠിച്ചു വലിയ നിലയിൽ ആകുമ്പോൾ, പണ്ട് ഏത് കാര്യത്തിനും മാതാപിതാക്കളോട് ചോദിക്കുന്ന മക്കൾ വിവാഹം ഒക്കെ കഴിയുമ്പോൾ, ദേഹം മുഴുവൻ ചുക്ക് ചുളിഞ്ഞ ആ മാതാപിതാക്കൾ ഭാരമാകുന്നു, ആയകാലത്തു മക്കൾക്കു വേണ്ടി തന്റെ യൗവനം മുഴുവൻ കഷ്ടപെട്ടതിന്റെ ചുളിവുമായി സൗദര്യം നഷ്ടപെട്ട ആ പാവം വൃദ്ധ മാതാപിതാക്കളെ മക്കൾ അറക്കാൻ ആടിനെ കൊണ്ട് പോകുന്ന പോലെ വൃദ്ധ മന്ദിരത്തിൽ കൊണ്ടുപോയി തള്ളുന്നു,വര്ഷങ്ങളോളം ഒരുമിച്ച് സന്തോഷത്തിലും സങ്കടത്തിലും പരിഭവമില്ലാതെ കഴിഞ്ഞ ആ പാവങ്ങളെ വേർപെടുത്തി വൃദ്ധമന്ദിരത്തിൽ ഉപേക്ഷിച്ചു തിരിഞ്ഞു നോക്കാതെ തന്റെ വില കൂടിയ കാറിൽ മറഞ്ഞു പോകുന്നത് ഈ പാവങ്ങൾ നിറകണ്ണുകളോടെ നോക്കി നില്കുന്നു, കണ്ണിൽ കൂടി ധാരയായി ഒഴുകുന്ന കണ്ണീർ കൈ കൊണ്ടു തുടച്ചു അവർക്ക് വേണ്ടി പ്രാർഥിക്കുന്ന മാതാപിതാക്കൾ, തിരിച്ചു കിട്ടാതെ നഷ്ടപ്പെട്ടുപോയ നിധികൾ ആണ് ഈ മാതാപിതാക്കൾ എന്ന് ആ മക്കൾ മനസിലാക്കിയിരുന്നെങ്കിൽ, ഇന്ന് നീ പച്ചയായ ഒരിലയാണ് എന്നാൽ മക്കളേ നാളെ നീ പഴുക്കും ഈ അവസ്ഥ നിനക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment