Wednesday, September 23, 2020
പ്രഭാതം. ചില പ്രഭാതങ്ങൾ ഉണ്ട്, മഞ്ഞു ഇങ്ങനെ തുള്ളി തുള്ളി ആയി വീണു കൊണ്ടിരിക്കും, നമ്മൾ ഒറ്റക്കാവുമ്പോൾ പ്രഭാതത്തിനു നമ്മളോട് ഒരു പാട് കാര്യങ്ങൾ പറയാനുണ്ടാകും, ആ മഞ്ഞു തുള്ളികൾ നമ്മുടെ ചെവിയിൽ മന്ത്രിക്കുന്നത് നമുക്ക് കേൾക്കാം, പ്രേത്യേകിച്ചു നമ്മൾ തനിച്ചാവുമ്പോൾ, ഒരു പ്രണയത്തിന്റെ ഗന്ധം കാണും ആ മഞ്ഞു തുള്ളികൾക്കു, എത്ര നേരം വേണമെങ്കിലും നമുക്ക് സംസാരിക്കാം, ആ മഞ്ഞു നമ്മളെ അങ്ങിനെ പൊതിഞ്ഞു കെട്ടിപിടിച്ചു നമുക്ക് ചൂട് തരും, ഓർമകളിൽ പല കാര്യങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നു, പ്രഭാതം എപ്പോളും ഒരു ലഹരിയാണ്, ഒറ്റപെട്ടവർക്കു, തന്റെ പ്രിയപ്പെട്ടവർ അടുത്തില്ല എങ്കിലും ഈ മഞ്ഞു പൊതിഞ്ഞ പ്രഭാതം നമ്മളെ സുന്ദര ലോകത്തിലൂടെ കൊണ്ടുപോകും, സന്തോഷവും സമാധാനവും നമുക്ക് തരുന്ന ഈ പ്രഭാതങ്ങൾ നമ്മുടെ ഒക്കെ ജീവിതമാണ്, pranayamaanu, വിരഹമാണ്, എല്ലാമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment