Wednesday, September 23, 2020

ലഹരി. തകുരുന്ന ഒരു തലമുറ, കണ്ണുനീർ കുടിക്കുന്ന മാതാപിതാക്കൾ, ഇതൊക്ക ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു, മദ്യത്തിന്റെയും, മയക്കു മരുന്നിന്റെയും തേർവാഴ്ചയിൽ പല കുടുംബങ്ങളും തകർന്നു തരിപ്പണം ആയിരിക്കുന്നു, ഓരോ മക്കളും ആണ് പെണ്ണ് വേർതിരിവില്ലാതെ ലഹരിക്ക് അടിമപ്പെട്ടു സുബോധം ഇല്ലാതെ ജീവിക്കുന്നു, ഏതാണ് ദിവസം ഏതാണ് മാസം എന്നു പോലും അറിയാതെ ഏതോ ലോകത്തിൽ ജീവിക്കുന്നവർ, തകർച്ചയുടെ പടുകുഴിയിൽ അകപെട്ടവർ, ഇതിൽ നിന്നും മോചനം ആഗഹിക്കാത്തവർ, ഇവിടെ യുവത്വം ഏതു ക്രൂരതയും ചെയ്തു പണം ഉണ്ടാക്കുന്നു ലഹരിക്ക്‌ വേണ്ടി അമ്മയെയും അച്ഛനെയും വരെ കൊല്ലുവാൻ വരെ ഇങ്ങനെ ഉള്ളവർ മടിക്കാതെ പോകുന്നു, ഒന്നോർക്കുക ഇങ്ങനെ സമൂഹത്തിൽ ഒറ്റപെട്ടു ലഹരിക്ക് അടിമപെട്ടവരെ രക്ഷിക്കുവാൻ സമൂഹത്തിന് ഉത്തരവാദിത്തം ഉണ്ട് അത് നാം കാണാതെ പോകരുത്, അവരും നമ്മുടെ മക്കളാണ് അല്ലെങ്കിൽ സഹോദരീസഹോദരൻമാരാണ്, രക്ഷിച്ചേ പറ്റു, ഭരണകൂടത്തിന്റെ സഹായം ഇതിന് ആവശ്യമാണ്, എല്ലാവരും ഒത്തു പിടിച്ചാൽ ഈ മഹാവിപത്തിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാം, അവരെ സമൂഹത്തിന് വേണ്ടപെട്ടവരായി ഉയർത്തി കൊണ്ടു വരാം.

No comments:

Post a Comment